»   » അജിത്തിനെ ചീത്തപറയാന്‍ വയ്യ: ദേവയാനി

അജിത്തിനെ ചീത്തപറയാന്‍ വയ്യ: ദേവയാനി

Posted By:
Subscribe to Filmibeat Malayalam
Devayani
ബിഗ് സ്‌ക്രീനിലെപ്പോലെ മിനി സ്‌ക്രീനിലും ദേവയാനി തിളങ്ങുകയാണ്. തമിഴ് സീരിയലുകളിലെ സൂപ്പര്‍നായികയായി തിളങ്ങുന്ന നടിയുടെ കോടി മുല്ലൈ എന്ന സീരിയല്‍ 105 എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു.

ഇരട്ട റോളിലാണ് ദേവയാനി ഈ സീരിയിലില്‍ അഭിനയിക്കുന്നത്. സീരിയല്‍ 100 കടന്നതിന്റെ ഭാഗമായി ചെറിയൊരാഘോഷവും ഈയിടെ സംഘടിപ്പിച്ചിരുന്നു.

അതേസമയം സിനിമയിലേക്ക് എന്നാണ് ദേവയാനി മടങ്ങുന്നതെന്ന് അറിയാനാണ് പലര്‍ക്കും ആഗ്രഹം. നല്ല വേഷങ്ങള്‍ക്ക് കാത്തിരിയ്ക്കുകയാണെന്നും അമ്മ റോളുകളാണെങ്കില്‍പ്പോലും അത് മടി കൂടാതെ സ്വീകരിയ്ക്കുമെന്നും ഈ ചോദ്യങ്ങള്‍ക്ക് ദേവയാനി മറുപടി പറയുന്നു. അജിത്തിന്റെ വരലരു എന്ന ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിച്ചതെന്തിനെന്ന ചോദ്യത്തിനും താരത്തിന് മറുപടിയുണ്ട്.

അജിത്ത് ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച താരം അത് താന്‍ സ്‌നേഹപൂര്‍വം നിരസിയ്ക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. ചിത്രത്തില്‍ അജിത്തിനോട് ദേഷ്യപ്പെട്ട് ചീത്തപറയുന്ന രംഗങ്ങളുണ്ട്്. വളരെ കടുപ്പമേറിയ ഭാഷയാണ് രംഗങ്ങളില്‍ ഉപയോഗിച്ചിരിയ്ക്കുന്തന്. എന്നാല്‍ അജിത്തിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച തനിയ്ക്ക് അദ്ദേഹത്തോട് അത്തരം ഭാഷയില്‍ സംസാരിയ്ക്കാനാവില്ലെന്നും അഭിനയമായാല്‍പ്പോലും അതിന് കഴിയില്ലെന്നും ദേവയാനി വെളിപ്പെടുത്തുന്നു.

English summary
Devayani, who is currently one of the leading ladies of the small screen organized a small celebration in honor of her serial, Kodi Mullai which had successfully crossed the 105 episodes mark

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam