»   » ഹന്‍സിക 20 മക്കളുടെ അമ്മയായി

ഹന്‍സിക 20 മക്കളുടെ അമ്മയായി

Posted By:
Subscribe to Filmibeat Malayalam
Hansika
ഞെട്ടേണ്ട, സംഭവം സത്യം തന്നെ, ആഗസ്റ്റ് 9ന് ഇരുപത് തികയുന്ന നടി ഹന്‍സിക ഇരുപത് കുട്ടികളുടെ അമ്മയാവുകയാണ്.

ഇതെങ്ങനെയെന്നാവും നിങ്ങള്‍ ആലോചിയ്ക്കുന്നത്, ജന്മദിനാഘോഷത്തോടനുബന്ധിച്ച് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലുള്ള ലിഫ്റ്റ് ഓപ്പറേറ്ററുടെ മകനെ ദത്തെടുത്തു കൊണ്ടാണ് താരസുന്ദരി 20 കുഞ്ഞുങ്ങളുടെ അമ്മയയായി മാറിയയത്.

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് ഹന്‍സിക മറ്റു പാവപ്പെട്ട കുട്ടികള്‍ക്കും താങ്ങും തണലുമാവുന്നത്. മുംബൈയില്‍ നിന്നും നേരത്തെ ദത്തെടുത്ത 19 കുട്ടികളുടെ വിദ്യാഭ്യാസവും മറ്റു ചെലവുകളുമെല്ലാം നോക്കുന്നത് ഹന്‍സിക തന്നെയാണ്. വെറുതെ ദത്തെടുക്കുക മാത്രമല്ല, ഒഴിവ് കിട്ടുമ്പോള്‍ കുട്ടികളെയും കൂട്ടി കാറില്‍ ചുറ്റിയടിയ്ക്കാനും ഐസ്‌ക്രീം വാങ്ങിക്കൊടുക്കാനുമൊക്കെ നടി സമയം കണ്ടെത്താറുണ്ട്. 20 കുട്ടികളുടെ അമ്മയായത് തന്നില്‍ ആത്മവിശ്വാസം വളര്‍ത്തുന്നുവെന്നും താരം പറയുന്നു.

ഹന്‍സികയുടെ തെലുങ്ക് ചിത്രമായ കണ്ഡീരഗ ആഗസ്റ്റ് 12ന് ആന്ധ്രയില്‍ റിലീസ് ചെയ്യും. തമിഴ് ചിത്രമായ കാല്‍ ഒരു കണ്ണാടിയുടെ ലൊക്കേഷനിലാണ് നടിയിപ്പോള്‍. വിജയ് നായകനാവുന്ന വേലായുധത്തിന്റെ ഒരു ഗാനരംഗം കൂടി ഹന്‍സികയ്ക്ക് പൂര്‍ത്തിയാക്കാനുണ്ട്. ഇപ്പോള്‍ ചെന്നൈയിലുള്ള നടി ജ മറ്റു തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പിറന്നാള്‍ ദിനമാഘോഷിയ്ക്കാന്‍ മുംബൈയിലേക്ക് പറന്നിരിയ്ക്കുകയാണ്.

English summary
Hansika, the fastest rising young star of Kollywood is celebrating her 20th birthday (August 9) today. And she is adopting the 20th kid, son of the lift operator in her apartment in Mumbai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam