ഫാസില്‍ ചിത്രത്തില്‍ മന്ത്രയ്‌ക്ക്‌ അമ്മവേഷം

By Staff

മന്ത്രയെ ഓര്‍ക്കുന്നില്ലേ? തിളങ്ങുന്ന ഗ്ലാമറുമായി ഒരു കാലത്ത്‌ തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം മിന്നിത്തിളങ്ങിയ മന്ത്രയെ.

മന്ത്ര വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. പഴയ ഗ്ലാമര്‍ റാണിയായല്ല മന്ത്രയുടെ ഇപ്പോഴത്തെ വരവ്‌. ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്റെ അമ്മയുടെ വേഷത്തിലാണ്‌ മന്ത്രയെത്തുന്നത്‌.

ശ്രീകാന്താണ്‌ ചിത്രത്തില്‍ നായകനെ അവതരിപ്പിക്കുന്നത്‌. ഇതിനുമുമ്പ്‌ ഒരു നാള്‍ ഒരു കനവ്‌ എന്ന ചിത്രത്തില്‍ ശ്രീകാന്തും മന്ത്രയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. അമ്മവേഷമാണെങ്കിലും ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു റോളാണ്‌ മന്ത്രയ്‌ക്ക്‌ ലഭിച്ചിരിക്കുന്നതെന്നാണ്‌ സൂചന.

ഈ റോളുമായി സമീപിച്ചപ്പോള്‍ത്തന്നെ വേഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മന്ത്ര അമ്മവേഷത്തിന്‌ സമ്മതം മൂളുകായായിരുന്നവത്രേ. ആന്ധ്ര സ്വദേശിയായ മന്ത്ര ഒരു ഹിന്ദിച്ചിത്രത്തിലൂടെയാണ്‌ ചലച്ചിത്രലോകത്ത്‌ അരങ്ങേറ്റം നടത്തിയത്‌.

പിന്നീട്‌ തമിഴിലും തെലുങ്കിലും കന്നഡിയിലും മലയാളത്തിലുമായ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികമാരിലൊരാളായി വേഷമിട്ട പല്ലാവൂര്‍ ദേവനാരായണന്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. പ്രിയം, ലവ്‌ ടുഡെ, കല്യാണ ഗലാട്ട തുടങ്ങിയവ മന്ത്രയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X