»   » തമിഴ് നടി നിലയ്‌ക്കെതിരെ കൊലക്കേസ്

തമിഴ് നടി നിലയ്‌ക്കെതിരെ കൊലക്കേസ്

Posted By:
Subscribe to Filmibeat Malayalam
Nila
എസ് ജയസൂര്യയുടെ 'അന്‍പേ ആരുയിരേ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി നിലയ്ക്കെതിരെ കൊലക്കേസ്.

ഗുഡ്‍ഗാവ് സ്വദേശിയായ സുമീത് പുത്തറിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് മീര ചോപ്രയെന്ന് കൂടി പേരുള്ള നിലയ്ക്കെതിരെ ഹരിയാന പൊലീസ് അന്വഷണം ആരംഭിച്ചിരിയ്ക്കുന്നത്.

ബിസിനസ്സുകാരനായ സുമീത് പുത്തറുമായി നിലയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ സുമീതിന്റെ ഭാര്യ രുചിയ്ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ബന്ധത്തെ ശക്തിയായി എതിര്‍ത്തിരുന്ന രുചി ഇവരുമായി കലഹിയ്ക്കുക പതിവായിരുന്നെന്നും പറയപ്പെടുന്നു.

രുചിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് നിലയെ കുടുക്കിയിരിക്കുന്തന്. സുമീത് ഇത് ആത്മഹത്യയാണെന്നു പറഞ്ഞെങ്കിലും പോലീസ് അതു വിശ്വസിയ്ക്കുന്നില്ല. ഇതിനിടെ രുചിയുടെ സഹോദരി മരണത്തില്‍ സംശയമുണ്ടെന്നു പറഞ്ഞതോടെ പോലീസ് തെളിവെടുപ്പിനായി നിലയെ അറസ്റ്റു ചെയ്യാനുള്ള ഒരുക്കത്തിലാണ്.

നില ഇപ്പോള്‍ ദില്ലിയിലാണ്. അറസ്റ്റു ചെയ്യാനായി ഒരു സംഘം ഹരിയാന പോലീസുകാര്‍ ദില്ലിയ്ക്കു തിരിച്ചിട്ടുണ്ട്.


English summary
Actress Nila, who forayed into Kollywood with SJ Suryah’s Anbe Aaruyire, is facing murder charges. The Haryana police have rushed to Delhi, where Nila alias Meera Chorpa is currently stationed, to arrest her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam