»   »  നയന്‍താരയെക്കുറിച്ച് ചോദിക്കരുത്: പ്രഭുദേവ

നയന്‍താരയെക്കുറിച്ച് ചോദിക്കരുത്: പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam
Prabhu Deva
പ്രഭുദേവ ആകെ ടെന്‍ഷനിലാണ് വ്യക്തിജീവിതത്തെക്കുറിച്ച് നാട്ടില്‍ പാട്ടായത് അത്രയ്ക്ക് അസ്വസ്ഥനാക്കുന്നുണ്ട് താരത്തെ. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങള്‍ ക്യൂനിന്നിട്ടും ഒരാളെയും കാണാന്‍ പ്രഭുദേവ കൂട്ടാക്കിയില്ല.

നയന്‍താരയ്ക്കും തനിക്കുമെതിരെ ഭാര്യ റംലത്ത് കോടതിയില്‍ പരാതികൊടുത്തതോടെയാണ് പ്രഭുദേവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൗനം പൂണ്ടത്. ഒടുവില്‍ കഴിഞ്ഞ ദിവസം പ്രഭു മൗനം വെടിഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

പക്ഷേ ഒരു കണ്ടീഷന്‍ അദ്ദംഹം മുന്നോട്ടുവച്ചു, വ്യക്തിജീവിതത്തെക്കുറിച്ച് പ്രത്യേകിച്ചും നയന്‍താരയെക്കുറിച്ച് ഒന്നും ചോദിക്കരുത്. മാധ്യമങ്ങളില്‍ ദിനം പ്രതി തങ്ങളെ കേന്ദ്രമാക്കി പടച്ചുവരുന്ന വാര്‍ത്തകള്‍ കണ്ട് മതിയായെന്നാണ് നടന്‍ പറയുന്നത്.

ഒരു റിപ്പോര്‍ട്ടര്‍ നയന്‍താരയെക്കുറിച്ച് ചോദിക്കാന്‍ ഒരുങ്ങിയപ്പോഴായിരുന്നു, എന്തും ചോദിക്കാം പക്ഷേ നയന്‍താരയെക്കുറിച്ച് ചോദ്യം വേണ്ടെന്ന് പ്രഭുദേവ പറഞ്ഞത്.

ഇതിനിടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രഭു കൂളായി മറുപടി നല്‍കുയും ചെയ്തു. വിശാല്‍ റെഡ്ഡിയ്ക്കും സമീര റെഡ്ഡിയ്ക്കുമൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വിശാലും സമീരയും ചിത്രം വിജയത്തിലെത്തിക്കുമെന്നും പ്രഭുദേവ പറഞ്ഞു.

English summary

 Prabhu Deva, has broken his silence at last. he said candidly that he is miffed that the news media is too interested in his personal life and daily some or the other channels write strange stuff against him and Nayanthara.When a reporter tried to ask him regarding Nayanthara, he said, "Please do not ask personal questions regarding me or Nayanthara"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam