സ്റ്റൈല്‍ മന്നനും വിജയിയും ഒന്നിയ്‌ക്കുന്നു
പൃഥ്വിരാജ് നായകനായി മമ്മൂട്ടി അതിഥി താരമായെത്തിയ വണ്‍വേ ടിക്കറ്റിന് തമിഴ് പതിപ്പ് ഒരുങ്ങുന്നു. സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഇളയദളപതി വിജയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഇതാദ്യമായാണ് രജനിയും വിജയ് യും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുക. മമ്മൂട്ടി അവതരിപ്പിച്ച റോളാണ് രജനിയുടേത്. ആരാധകന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സൂപ്പര്‍ താരം നേരിട്ടെത്തുന്നതാണ് വണ്‍വേ ടിക്കറ്റിലെ പ്രമേയം.
മലയാളത്തില്‍ വിജയം നേടുന്ന ചിത്രങ്ങളെല്ലാം തമിഴിലേയ്‌ക്ക് മൊഴി മാറ്റം നടത്തുന്ന പ്രവണ കൂടിവരുകയാണ്. ഇത്തരം ചിത്രങ്ങള്‍ മിക്കവയും അന്യഭാഷകളില്‍ പ്രദര്‍ശന വിജയം നേടുന്നുമുണ്ട്.
മണിച്ചിത്രത്താഴ് ചന്ദ്രമുഖിയായി തമിഴില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ നല്‍കിയ വരവേല്‍പ്പിനേക്കാള്‍ പതിന്മടങ്ങിരട്ടി ഊഷ്‌മളതയോടെയാണ് കഥപറയുമ്പോള്‍ കുചേലനായപ്പോള്‍ തമിഴ് പ്രക്ഷകര്‍ വരവേറ്റത്.
കഥപറയുമ്പോള്‍ എന്ന ശ്രീനിവാസന്‍ ചിത്രം ഒരു പൂര്‍ണ്ണ രജനിച്ചിത്രമായാണ് തമിഴില്‍ മൊഴിമാറ്റിയെത്തിയത്. എന്നാല്‍ വണ്‍വേടിക്കറ്റിന്റെ മൊഴിമാറ്റത്തില്‍ ഇത്തരമൊരു മലക്കം മറച്ചിലിന് സാധ്യതയില്ലെന്നാണ് സൂചന.
വിജയും രജനിയും ഒന്നിച്ചുള്ള പ്രകടനം എങ്ങനെയുണ്ടാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍


Click it and Unblock the Notifications