സൈജു അനിരുദ്ധായി തമിഴില്‍
മലയാളത്തില്‍ നിന്നും അന്യഭാഷകളിലേയ്‌ക്ക് നായികമാര്‍ മാത്രമല്ല കടന്നുചെല്ലുന്നത്. ഈയിടെ യുവനടന്മാരും തമിഴിലും തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവണത കൂടിവരുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ താരം സൈജു കുറുപ്പാണ്.
ഹരിഹരന്റെ 'മയൂഖം' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം നടത്തിയ സൈജു തമിഴില്‍ ഭാഗ്യരാജിന്റെ ചിത്രത്തിലാണ് അരങ്ങേറ്റം കുറിയ്‌ക്കുന്നത്.
അനിരുദ്ധ് എന്ന പേരിലാണ് സൈജു തമിഴിലിലെത്തുന്നത്. ഇനിമുതല്‍ മലയാളത്തിലും അനിരുദ്ധ് എന്ന് അറിയപ്പെടാനാണത്രേ സൈജു ആഗ്രഹിക്കുന്നത്.
'പുതിയ വാര്‍പ്പുകള്‍' ചിത്രത്തില്‍ റോക്ക് റസാക്ക് എന്ന് പേരുള്ള നെഗറ്റീവ് കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ശന്തനുവാണ് നായകനാകുന്നത്.
മലയാളത്തില്‍ 'ബ്രഹ്മാസ്‌ത്ര'മെന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി സൈജു അഭിനയിച്ചത്. തമിഴില്‍ക്കൂടാതെ ഹിന്ദിയിലും സൈജു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നുണ്ട്. ഇജാസ് അഹമ്മദ് സംവിധാനം ചെയ്യുന്ന ദി വൈറ്റ് എലഫന്റ് എന്ന ഹിന്ദി ചിത്രത്തിലാണ് സൈജു അഭിനയിക്കുന്നത്.


Click it and Unblock the Notifications