സമീറ റെഡ്ഡിയ്ക്ക് പരിക്കേറ്റു

ചിത്രത്തിലെ മറ്റൊരു നായികയായ അമലാ പോളുമായുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെയാണ് സമീറയ്ക്ക് പരിക്കേറ്റത്.
ഹാഫ് സാരിയുടുത്ത് സമീറയും അമലയും മോപ്പഡ് ഓടിച്ചു വരുന്ന രംഗം കുട്രാളത്ത് ഷൂട്ട് ചെയ്യുകയായിരുന്നു. പിറകിലായി വന്ന അമലയുടെ മോപ്പഡ് സമീറയുടെ മോപ്പഡില്‍ ഇടിക്കുകയായിരുന്നു. പെട്ടന്ന് ബാലന്‍സ് നഷ്ടപ്പെട്ട സമീറ താഴെ വീണു.
ഉടന്‍ തന്നെ സമീറയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ നടിയുടെ പാദത്തിന് പരിക്കേറ്റിട്ടുണ്ട്. അതിനിടെ താന്‍ മൂലം സമീറയ്ക്ക് പരിക്കേറ്റതില്‍ അമല ദുഖിതയാണ്. തന്റെ തെറ്റിന് അമല കരഞ്ഞ് മാപ്പു ചോദിച്ചുവെന്നും കേള്‍ക്കുന്നു. ചിത്രത്തില്‍ അമലയും സമീറയും സഹോദരിമാരായാണ് അഭിനയിക്കുന്നത്.
sameera reddy amala paul lingusamy accident coimbatore സമീറ റെഡ്ഡി അമല പോള്‍ ലിങ്കുസ്വാമി അപകടം കോയമ്പത്തൂര്‍


Click it and Unblock the Notifications