നായികമാര്‍ ആറ്: സന്ധ്യ പിന്‍വലിഞ്ഞു
നായകന്‍മാരുടെ താളത്തിനൊത്ത് തുള്ളാനുള്ളതാണ് തമിഴിലെയും മലയാളത്തിലെയുമൊക്ക നടിമാരുടെ വിധിയെന്ന ആക്ഷേപം പണ്ടു തൊട്ടേയുണ്ട്.
ഒരു പരിധി വരെ ഇത് ശരിയുമാണ്. അഭിനയ പ്രാധാന്യമില്ലാത്ത റോളുകളുമായി നായകന്‍മാരുടെ നിഴലായി അഭിനയിക്കാനില്ലെന്ന് നടിമാര്‍ വാശി പിടിച്ചാല്‍ പിന്നെ വീട്ടിലിരിക്കാനെ നേരമുണ്ടാവുകയുള്ളൂ.
എന്നാലിപ്പോള്‍ അഭിനയിക്കാനൊന്നുമില്ലെന്ന കാരണത്താല്‍ ഒരു തമിഴ് ചിത്രത്തില്‍ നിന്നും നടി സന്ധ്യ പിന്‍മാറാനുള്ള ധൈര്യം കാണിച്ചിരിയ്‌ക്കുന്നു.
സംവിധായകന്‍, നടന്‍, നൃത്ത സംവിധായകന്‍ എന്നീ നിലകളില്‍ പേരെടുത്തിരിയ്‌ക്കുന്ന രാഘവ ലോറന്‍സ് നായകനാകുന്ന രാജാധിരാജ എന്ന ചിത്രത്തില്‍ നിന്നും അഭിനയിക്കുന്നതില്‍ നിന്നാണ് സന്ധ്യ പിന്‍മാറിയത്.
ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും സന്ധ്യ പിന്‍മാറിയത് തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായി മാറിയിരുന്നു.
ലോറന്‍സിന്റെ മുനി, പാണ്ടി എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായ സാഹചര്യത്തില്‍ സന്ധ്യ പുതിയ ചിത്രത്തില്‍ നിന്നും മാറിയത് നടിയ്‌ക്ക് വന്‍ നഷ്ടമാകുമെന്നാണ് കോളിവുഡിലെ അഭിപ്രായം.
എന്നാല്‍ താന്‍ സിനിമയില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തെ സന്ധ്യ പൂര്‍ണമായി ന്യായീകരിയ്‌ക്കുകയാണ്. ഇപ്പോഴത്തെ സിനിമകളില്‍ നടിമാര്‍ക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ കുറവാണ്.
രണ്ട് നായികമാരായാല്‍ അത് പിന്നെയും കുറയും. രാജാധിരാജയില്‍ ആറ് നായികമാരാണുള്ളത് ഒരു നായികയ്‌ക്കും അഭിനയിക്കാന്‍ തക്ക വേഷമൊന്നും ആ സിനിമയിലില്ലെന്ന് തോന്നിയതു കൊണ്ടാണ് താന്‍ പിന്‍മാറിയതെന്ന് സന്ധ്യ പറയുന്നു.


Click it and Unblock the Notifications