twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉലകനായകന്‍ ഇനി മര്‍മ്മയോഗിയില്‍

    By Staff
    |

    ദശാവതാരത്തിന്റെ വമ്പന്‍ വിജയത്തിനു ശേഷം അടുത്ത അവതാരത്തിനുള്ള ഒരുക്കത്തിലാണ്‌ ഉലക നായകന്‍. ദശാവതാരമെന്ന ചിത്രം കണ്ട്‌ അന്തം വിട്ട ഇന്ത്യന്‍ സിനിമാ ലോകത്തിന്‌ അതിനുമപ്പുറമാണ്‌ കമല്‍ അടുത്ത ചിത്രമായ മര്‍മ്മയോഗിയില്‍ കരുതിവെച്ചിരിയ്‌ക്കുന്നത്‌.

    ബിസി ഏഴാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിന്റെ ചിലവെത്രയെന്നോ 150 കോടി. ഹോളിവുഡിനോട്‌ കിട പിടിയ്‌ക്കുന്ന സാങ്കേതിക വിദ്യകളാണ്‌ ചിത്രത്തിനായി ഉപയോഗിക്കുന്നത്‌.

    സിനിമയുടെ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന റെഡ്‌ വണ്‍ ഡിജിറ്റല്‍ ക്യാമറയുടെ ദിവസ വാടക 30,000 രൂപയത്രേ. ഇത്രയും തുക കൊടുത്ത്‌ ക്യാമറ വാടകയ്‌ക്കെടുക്കുന്നതിന്‌ പകരം ഒരെണ്ണം വാങ്ങാനാണ്‌ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ഇപ്പോഴത്തെ പദ്ധതി.

    ഇതിനിടെ കമലിന്റെ എക്കാലത്തെയും സ്വപ്‌ന പദ്ധതിയായ മരുതനായകത്തിന്റെ ജോലികളും കമല്‍ ആരംഭിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ ട്രെയിലറിന്റെ ഷൂട്ട്‌ അടുത്ത്‌ തന്നെ നടക്കുമെന്ന്‌ കമലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

    പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്പ് നിര്‍മാണം നിലച്ചു പോയ ചിത്രത്തിന്റെ അരമണിക്കൂറോളം അപ്പോഴേ പൂര്‍ത്തിയായിരുന്നു. ഇതിന്‌ തന്നെ കോടിക്കണക്കിന്‌ രൂപയാണ്‌ അന്ന്‌ മുടക്കിയിരുന്നത്‌.

    മര്‍മ്മയോഗിയില്‍ ബോളിവുഡിലെ എക്കാലത്തെയും സ്വപ്‌ന സുന്ദരി ഹേമമാലിനി അഭിനയിക്കുമെന്ന്‌ സൂചനകളുണ്ട്‌. ഒരു നെഗറ്റീവ്‌ വേഷമാണ്‌ ഹേമമാലിനിയക്കുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X