യന്തിരന്‍- തിയറ്ററുകളില്‍ റെയ്ഡ്

അന്യഭാഷാ ചിത്രങ്ങള്‍ക്ക് കര്‍ണാടകത്തില്‍ 30 ശതമാനമാണ് വിനോദ നികുതി. എന്നാല്‍, അമിത ടിക്കറ്റ് ചാര്‍ജ്ജ്് ഇടാക്കുന്ന തിയറ്ററുകള്‍ കൂടുതല്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി അടയ്ക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.
യന്തിരന്റെ വിതരണാവകാശത്തിന് നല്‍കിയ 9 കോടി എത്രയും പെട്ടെന്ന് തിരികെപ്പിടിയ്ക്കാനാണ് ഈ പകല്‍ക്കൊള്ളയെന്ന് ആരോപണമുണ്ട്.. ഇതിനെതിരെ പലയിടത്തും പ്രേക്ഷകരും പ്രതിഷേധമുയര്‍ത്തിയിരുന്നു. അന്യഭാഷാ ചിത്രങ്ങള്‍ സംസ്ഥാനത്ത് പരമാവധി 24 തിയറ്ററില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ വിലക്കും യന്തിരന്റെ വിതരണക്കാര്‍ ലംഘിച്ചിരുന്നു.


Click it and Unblock the Notifications











