»   » ബോഡിഗാര്‍ഡിലൂടെ വിജയ് -അസിന്‍ ടീം വീണ്ടും

ബോഡിഗാര്‍ഡിലൂടെ വിജയ് -അസിന്‍ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Vijay-Asin together again
ബോളിവുഡിലെ മധുവിധുകാലം അവസാനിപ്പിച്ച് അസിന്‍ തെന്നിന്ത്യയിലേക്ക് ശക്തമായൊരു തിരിച്ചുവരവിന് കോപ്പുകൂട്ടുകയാണ്. ഒരു വിജയ് ചിത്രത്തിലൂടെ കോളിവുഡിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് താരമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തില്‍ ദിലീപും നയന്‍താരയും അഭിനയിച്ച ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കിലാണ് വിജയ്-അസിന്‍ ജോഡികള്‍ വീണ്ടും ഒന്നിയ്ക്കുന്നത്. വന്‍ ഹിറ്റുകളായ പോക്കിരി, ശിവകാശി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചഭിനയിച്ചിരിയ്ക്കുന്നത്.

ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പ് സിദ്ദിഖ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ മറ്റൊരു സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സിന്റെ സംവിധായകനും സിദ്ദിഖ് തന്നെയായിരുന്നു. 2000ല്‍ റിലീസ് ചെയ്്ത വിജയ്‌യിന്റെ ഹിറ്റ് ചിത്രമായ പ്രിയമാനവളെയുടെ നിര്‍മാതാവ് ശിവരാജു വെങ്കിടരാജു ആയിരിക്കും ചിത്രത്തിന്റെ നിര്‍മാതാവ്.

അമീറിന്റെ നായികയായി ഗജിനിയിലൂടെ ബോളിവുഡില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച അസിന് പക്ഷേ ആ തിളക്കം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. സല്‍മാനും അജയ് ദേവ്ഗണുമൊത്ത് അഭിനയിച്ച ലണ്ടന്‍ ഡ്രീംസ് പരാജയപ്പെട്ടത് അസിന്റെ താരപദവിയ്ക്ക് തിരിച്ചടിയായി ഇതേ തുടര്‍ന്നാണ് തെന്നിന്ത്യയിലേക്ക് മടങ്ങാന്‍ അസിന്‍ തീരുമാനിമെടുത്തത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam