ലോഹിയുടെ തമിഴ് ചിത്രത്തില്‍ മീര
ലോഹിയുടെ തമിഴ് ചിത്രത്തില്‍ മീര
തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് മലയാളത്തില്‍ ഒരുക്കിയ ഏതാനും ചിത്രങ്ങളുടെ അനുഭവബലത്തില്‍ തമിഴിലേക്ക് കടക്കുന്നു. ഭാഷ മാറുകയാണെങ്കിലും ലോഹിതദാസ് ചിത്രത്തിലെ നായിക മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന മീരാ ജാസ്മിന്‍ തന്നെ.
ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് പേരിട്ടിട്ടില്ല. ദേശീയ അവാര്‍ഡിലൂടെ ദേശീയശ്രദ്ധ നേടിയ മീരക്ക് തമിഴിലും മലയാളത്തിലും ഇപ്പോള്‍ തിരക്കേറുകയാണ്.
സൂത്രധാരന്‍ തൊട്ടിങ്ങോട്ടുള്ള എല്ലാ ലോഹി ചിത്രങ്ങളിലും മീരയാണ് നായിക. കസ്തൂരിമാന്‍, ചക്രം എന്നീ ചിത്രങ്ങളില്‍ നായികയായ മീര തന്നെയാണ് പുതിയ ലോഹിചിത്രമായ ചെമ്പട്ടിലും നായികയാവുന്നത്. തമിഴിലേക്ക് കടക്കുമ്പോഴും ലോഹിയുടെ ചിത്രത്തിലെ നായികക്ക് മാറ്റമില്ല.
ലോഹിതദാസ് ചിത്രത്തില്‍ റിച്ചാര്‍ഡാണ് മീരയുടെ നായകനാവുന്നത്. ശാലിനിയുടെ സഹോദരനായ റിച്ചാര്‍ഡ് നേരത്തെ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കൂട്ട് എന്നൊരു ചിത്രത്തില്‍ നായകനായും വേഷമിട്ടു.
മണിരത്നത്തിന്റെ ആയുധഎഴുത്ത് എന്ന ചിത്രത്തിലെ മീരയുടെ അഭിനയം തമിഴകത്ത് ഈ നടിക്ക് വലിയ പ്രശംസയാണ് നേടിക്കൊടുത്തിരിക്കുന്നത്. ദേശീയ അവാര്‍ഡ് കൂടി ലഭിച്ചതോടെ മീരയ്ക്ക് തമിഴകത്ത് പെരുമയേറി.


Click it and Unblock the Notifications