തമിഴില്‍ തളത്തില്‍ ദിനേശന്‍

By Staff

തമിഴില്‍ തളത്തില്‍ ദിനേശന്‍

തളത്തില്‍ ദിനേശനെ ഓര്‍മയില്ലേ? ഭാര്യയോടുള്ള സംശയം രോഗമായി വളര്‍ന്ന് സമൂഹത്തിന്റെ മുന്നില്‍ ഹാസ്യകഥാപാത്രമായി മാറുന്ന വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍. ശ്രീനിവാസന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായ ഈ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നു.

ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം സംസ്ഥാന അവാര്‍ഡിന് അര്‍ഹമായ ചിത്രമാണ്. ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുമ്പോഴും സംവിധാനം നിര്‍വഹിക്കുന്നത് ശ്രീനിവാസന്‍ തന്നെ.

വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് ഓട്ടോഗ്രാഫിലൂടെ സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും പ്രശസ്തനായ ചേരനാണ്. ജ്യോതികയാണ് നായിക. മലയാളത്തില്‍ പാര്‍വതി അവതരിപ്പിച്ച വേഷമാണ് ജ്യോതികക്ക്.

മലയാളത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള ശ്രീനിവാസന്‍ ഈ ചിത്രത്തിലൂടെ തമിഴിലേക്ക് കടക്കുകയാണ്. നേരത്തെ ചിന്താവിഷ്ടയായ ശ്യാമള തമിഴില്‍ റീമേക്ക് ചെയ്യാന്‍ ശ്രീനിവാസന് പദ്ധതിയുണ്ടായിരുന്നെങ്കിലും ആ പ്രൊജക്ടിന് ചില തടസങ്ങള്‍ നേരിട്ടിരുന്നു. ആ ചിത്രത്തിന്റെ കോപ്പിറൈറ്റ് വാങ്ങിയ തങ്കര്‍ ബച്ചന്‍ തമിഴ് റീമേക്ക് പൂര്‍ത്തിയാക്കി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ ഒരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X