ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ നെടുമുടി
ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ നെടുമുടി
ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ നെടുമുടി വേണുവിന് ശക്തമായ കഥാപാത്രം. ഈ വേഷം തമിഴില്‍ നെടുമുടിയെ ഏറെ ശ്രദ്ധേയനാക്കുമെന്നാണ് കരുതുന്നത്.
വിക്രത്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന അന്നിയന്‍ എന്ന ചിത്രത്തിലാണ് നെടുമുടിക്ക് ശക്തമായ കഥാപാത്രത്തെ ലഭിച്ചിരിക്കുന്നത്. വിക്രത്തിന്റെ അച്ഛനായാണ് നെടുമുടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഷങ്കറിന്റെ തന്നെ ചിത്രമായ ഇന്ത്യനില്‍ പൊലീസ് ഓഫീസറായി നെടുമുടി വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഡോ. രാജശേഖറിന്റെ മോഹമുള്ള് എന്ന ചിത്രത്തിലും നെടുമുടി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലേതിനേക്കാള്‍ ഗംഭീരമായ വേഷമാണ് നെടുമുടിക്ക് പുതിയ ഷങ്കര്‍ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
വിക്രമിനെ നായകനാക്കി ഷങ്കര്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് അന്നിയന്‍. വളരെ വ്യത്യസ്തമായ വേഷവിധാനങ്ങളോടെയാണ് വിക്രം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴിലെ സൂപ്പര്‍ സംവിധായകനും സൂപ്പര്‍ നടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പര്‍ ഹിറ്റാവുമെന്നാണ് പ്രതീക്ഷ. ചിത്രം വിജയമായാല്‍ കലാഭവന്‍ മണിയെ പോലെ മലയാളത്തില്‍ നിന്ന് നെടുമുടിക്കും തമിഴില്‍ തിളങ്ങാനുള്ള അവസരമാണ് ലഭിക്കുക.


Click it and Unblock the Notifications