ലാറാ ദത്ത തമിഴ് ചിത്രത്തില്‍
ലാറാ ദത്ത തമിഴ് ചിത്രത്തില്‍
2000ത്തിലെ വിശ്വസുന്ദരി ലാറാ ദത്ത അര്‍ജുന്റെ നായികയായി അഭിനയിക്കുന്നു. മഹാരാജന്‍ സംവിധാനം ചെയ്യുന്ന അരശാച്ചി എന്ന ചിത്രത്തിലൂടെയാണ് വിശ്വസുന്ദരിയുടെ തമിഴ് അരങ്ങേറ്റം.
മിന്നലെ, കാതല്‍ കവിതൈ, ജീന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സീ (ഐ) ടിവി ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. തന്റെ സിനിമയുടെ പ്രചാരണാവശ്യത്തിനുള്ള ഫോട്ടോകള്‍ക്ക് പോസ്ചെയ്യാന്‍ ലാറാ ദത്ത ഈയിടെ ചെന്നൈയിലെത്തിയിരുന്നു. ഇതേ നിര്‍മ്മാണ കമ്പനിയുടെ മഞ്ജു എന്ന ചിത്രത്തിന്റെ കാസറ്റ് റിലീസ് ചടങ്ങിലും ലാറാ ദത്ത പങ്കെടുത്തു.
വിജയകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത വല്ലരശ് ആണ് മഹാരാജന്റെ അവസാന ചിത്രം. ഇതിന്റെ ഹിന്ദി പതിപ്പ് സണ്ണി ഡിയോളിനെയും ശില്പാഷെട്ടിയെയും പ്രധാന അഭിനേതാക്കളാക്കി ഇന്ത്യന്‍ എന്ന പേരില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ഈ ചിത്രം പൂര്‍ത്തിയായാലുടന്‍ ലാറാ ദത്ത അഭിനയിക്കുന്ന ചിത്രത്തിന്റെ പണിയില്‍ അദ്ദേഹം ഏര്‍പ്പെടും.


Click it and Unblock the Notifications