രജനീകാന്ത് വരുന്നു വ്യവസായിയുമായി

By Staff

രജനീകാന്ത് വരുന്നു വ്യവസായിയുമായി

ബാബയ്ക്ക് ശേഷം രജനീകാന്ത് അഭിനയിക്കുന്ന ചിത്രം കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്നു. വ്യവസായി എന്നാണ് ചിത്രത്തിന്റെ പേര്.

കൊട്ടിഘോഷിച്ചിറങ്ങിയ ബാബ വലിയ വിജയമായിരുന്നില്ല. ബാബ വിജയിക്കാത്തത് മൂലമുണ്ടായ കോട്ടം തീര്‍ക്കുന്ന ഒരു ചിത്രത്തിനാണ് രജനീകാന്ത് രൂപം നല്‍കുന്നത്.

വ്യവസായി എന്ന പേര് ബോധപൂര്‍വമാണ് രജനീകാന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. എം. ജി. ആറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പേരാണ് വ്യവസായി. എം. ജി. ആര്‍. ചിത്രത്തിന്റെ പേര് തന്റെ ചിത്രത്തിനിടുന്നത് ഗുണം ചെയ്യുമെന്നാണ് രജനീകാന്തിന്റെ കണക്കുകൂട്ടല്‍.

ബാബ വിജയിച്ചാല്‍ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാബ വിജയിക്കാത്തതുമൂലം രജനിക്ക് രാഷ്ട്രീയമോഹം സഫലീകരിക്കാനായില്ല. വ്യവസായി വിജയിപ്പിച്ച് തന്റെ രാഷ്ട്രീയ പ്രവേശം സുഗമമാക്കുകയാണ് രജനിയുടെ ലക്ഷ്യം.

രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പടയപ്പയുടെ സംവിധായകനായ കെ. എസ്. രവികുമാറിനെയാണ് പുതിയ ചിത്രം ഒരുക്കാന്‍ രജനി തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ചര്‍ച്ച നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X