നവ്യയുടെ തമിഴ് ചിത്രം വന്‍വിജയം
നവ്യയുടെ തമിഴ് ചിത്രം വന്‍വിജയം
നവ്യാ നായരുടെ ആദ്യ തമിഴ് ചിത്രമായ അഴകിയ തീയേ തമിഴ്നാട്ടില്‍ വന്‍വിജയം. തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞ അഴകിയ തീയേ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായാണ് ഓടുന്നത്.
അഴകിയ തീയേയുടെ വിജയത്തോടെ മീരാ ജാസ്മിന് പിന്നാലെ നവ്യാ നായരും തമിഴ് നടിമാരുടെ മുന്‍നിരയിലേക്ക് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിലെ നവ്യയുടെ അഭിനയം പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.
രാധാ മോഹന്‍ സംവിധാനം ചെയ്ത അഴകിയ തീയേയില്‍ പ്രസന്നയാണ് നായകന്‍. ഇഷ്ടമല്ലാത്ത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നവ്യാ നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സുഹൃത്തിന്റെ സഹോദരനുമായി ചേര്‍ന്ന് നടത്തുന്ന നാടകമാണ് അഴകിയ തീയേയുടെ ഇതിവൃത്തം.
സപ്തംബര്‍ 10ന് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവ്യാ നായര്‍ നായികയായ ഈ ചിത്രം കേരളത്തിലും മികച്ച പ്രദര്‍ശന വിജയം നേടുമെന്നാണ് പ്രതീക്ഷ.
ഓട്ടോഗ്രാഫ് ആണ് ഇതിന് മുമ്പ് ഒരു മലയാളി നടി നായികയായി അഭിനയിച്ച് തമിഴില്‍ അപ്രതീക്ഷിത വിജയം കൊയ്ത ചിത്രം. ഗോപിക നായികയായി അഭിനയിച്ച ഓട്ടോഗ്രാഫ് സൂപ്പര്‍ഹിറ്റായിരുന്നു. ഓട്ടോഗ്രാഫ് പോലെ നവ്യ നായികയായ ചിത്രവും സൂപ്പര്‍ഹിറ്റാവുകയാണ്.
മീരാ ജാസ്മിന് പിന്നാലെ മറ്റൊരു മലയാളി നടി കൂടി തമിഴില്‍ മുന്‍നിരയിലേക്ക് വളരാനുള്ള സാധ്യതയാണ് അഴകിയ തീയേയുടെ വിജയം തുറന്നിട്ടിരിക്കുന്നത്.


Click it and Unblock the Notifications