കമലഹാസന്‍-ശ്രീദേവി വീണ്ടും
കമലഹാസന്‍-ശ്രീദേവി വീണ്ടും
ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന താരജോഡിയായിരുന്നു കമലഹാസനും ശ്രീദേവിയും. ശ്രീദേവി ഹിന്ദിയിലേക്ക് പോവുകയും അവിടെ ഒന്നാം നിര നടിയായി ഉയരുകയും ചെയ്തതോടെ തമിഴില്‍ ഈ താരജോഡിയുടെ ചിത്രങ്ങള്‍ പിന്നീട് ഇല്ലാതായി. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം കമലഹാസന്‍-ശ്രീദേവി ജോഡി വീണ്ടും ഒന്നിക്കുന്നു.
വസൂല്‍രാജ എംബിബിഎസിന് ശേഷം കമലഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും നായികാനായികമാരാവുന്നത്. നേരത്തെ മാധുരി ദീക്ഷിതിനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. മാധുരി ഗര്‍ഭിണിയായതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്നാണ് തന്റെ പഴയകാല നായികയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ കമല്‍ തീരുമാനിച്ചത്.
മൂന്ന് പേരുകളാണ് ചിത്രത്തിനായി പരിഗണിക്കുന്നത്- കൃഷ്ണലീല, മര്‍മയോഗി, കുമാരസംഭവം. ചിത്രം ഹിന്ദിയിലും ഒരുക്കാന്‍ ആലോചനയുണ്ട്.
ശിങ്കിതം ശ്രീനിവാസറാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് കമലഹാസന്‍ ഈ ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications