കമലഹാസനൊപ്പം ജയറാം വീണ്ടും
കമലഹാസനൊപ്പം ജയറാം വീണ്ടും
മലയാളത്തില്‍ കരിയറിലെ ഏറ്റവും മോശപ്പെട്ട സമയമാണ് ജയറാമിന് ഇപ്പോള്‍. ഒന്നിന് പിറകെ ഒന്നായി താന്‍ നായകനായ മലയാള ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനിടയില്‍ ജയറാം വീണ്ടും തമിഴിലേക്ക് കടക്കുന്നു.
കമലഹാസനോടൊപ്പമാണ് പുതിയ തമിഴ് ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. കമലഹാസന്‍ നായകനായ ഈ ചിത്രം ഏറെ പ്രത്യേകതകളോടെയാണ് ഒരുക്കുന്നത്. ദശാവതാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കമലഹാസന്‍ പത്ത് വേഷങ്ങളാണ് അവതരിപ്പിക്കുന്നത്.
ആദ്യമായാണ് ഒരു നടന്‍ ഒരു ചിത്രത്തില്‍ പത്ത് കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. നേരത്തെ നവരാത്രി എന്ന ചിത്രത്തില്‍ ശിവാജി ഗണേശന്‍ ഒമ്പത് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു പ്രധാനവേഷത്തിലാണ് ജയറാം ഈ ചിത്രത്തില്‍ വേഷമിടുന്നത്. തെന്നാലി എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് ജയറാം കമലഹാസനോടൊപ്പം അഭിനയിച്ചത്. തെന്നാലിയുടെ സംവിധായകനായ കെ.എസ്.രവികുമാറാണ് ദശാവതാരവും ഒരുക്കുന്നത്.
ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രം കമലഹാസന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ദശാവതാരത്തിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications