വിനയനോടൊപ്പം കാവ്യാമാധവനും തമിഴിലേക്ക്
വിനയനോടൊപ്പം കാവ്യാമാധവനും തമിഴിലേക്ക്
മലയാളത്തിലെ ടീനേജ് താരം കാവ്യാ മാധവനും തമിഴില്‍ അഭിനയിക്കുന്നു. വിനയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കാശിയിലൂടെയാണ് കാവ്യയുടെ തമിഴ് അരങ്ങേറ്റം.
വിക്രമാണ് നായകന്‍. മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ കാവേരിയും ഈ ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിവര്‍ണ്ണന്‍, ചാര്‍ളി, ദില്ലി ഗണേഷ്, രാധാരവി, വയ്യാപുരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഇളയാരാജയുടേതാണ് സംഗീതം. ഛായാഗ്രഹണം സുകുമാരന്‍. അരോമയുടെ ബാനറില്‍ എം. മണി ചിത്രം നിര്‍മ്മിക്കുന്നു.
അടുത്തകാലത്ത് മലയാളി സംവിധായകന്റെ ചിത്രത്തിലൂടെ തമിഴ് സിനിമയിലെത്തുന്ന രണ്ടാമത്തെ നടിയാണ് കാവ്യ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ നേരത്തെ സംയുക്താവര്‍മ്മയും തീരുമാനിച്ചിരുന്നു.
ദിവ്യാ ഉണ്ണി, അഭിരാമി, കാവേരി, ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, കാവ്യാ മാധവന്‍ തുടങ്ങി മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പോകുന്ന നായികമാരുടെ എണ്ണം കൂടി വരികയാണ്.


Click it and Unblock the Notifications