അസിനും നയന്‍താരയും ഒന്നിക്കുന്നു
അസിനും നയന്‍താരയും ഒന്നിക്കുന്നു
തമിഴിലെ മലയാളി സാന്നിധ്യത്തിന്റെ താരപ്രഭയാണ് നയന്‍താരയും അസിനും. ഇരുവരും ഇപ്പോള്‍ തമിഴിലെ ഒന്നാം നിര നടിമാരാണ്. താരനിരയില്‍ ആര് മുന്നിലെന്ന് മത്സരിക്കുന്ന ഇരുനടിമാരും സൂര്യയുടെ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നു.
സൂര്യ നായകനാവുന്ന ഗജിനി എന്ന ചിത്രത്തിലാണ് നയന്‍താരയും അസിനും വേഷമിടുന്നത്. അസിന്‍ നായികയായ വിജയ് ചിത്രം ശിവകാശിയില്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെട്ട നയന്‍താര ഗജിനിയില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അസിന്‍ ചിത്രത്തില്‍ ഫ്ലാഷ്ബാക്ക് രംഗത്തിലാണ് പ്രത്യക്ഷപ്പെടുന്ന്.
ആക്ഷന്‍ ചിത്രത്തിന്റെ മൂഡിലൊരുക്കപ്പെടുന്ന ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗം സൂപ്പര്‍ഹിറ്റ് ചിത്രം ഓട്ടോഗ്രാഫിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
എ.ആര്‍.മുരുകദാസ് സംവിധാനം ചെയ്യുന്ന ഗജിനി ബിഗ് ബജറ്റ് ചിത്രമാണ്. 8.5 കോടി രൂപ മുതല്‍മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പേരഴകന്‍, മായാവി എന്നീ ചിത്രങ്ങളുടെ പരാജയത്തിന് ശേഷം സൂര്യ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് ഈ ചിത്രത്തിലൂടെ.


Click it and Unblock the Notifications