മമ്മൂട്ടിയുടെ തമിഴ് ചിത്രം സത്യമൂര്‍ത്തി
മമ്മൂട്ടിയുടെ തമിഴ് ചിത്രം സത്യമൂര്‍ത്തി
മമ്മുട്ടിയ്ക്ക് തമിഴില്‍ തിരക്കൊഴിയുന്നില്ല. കാര്‍മേഘം റിലീസായതിന് പിന്നാലെ പുതിയ തമിഴ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.
നവാഗത സംവിധായകനായ അമൃതേശ്വറാണ് മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം ഒരുക്കുന്നത്. സത്യമൂര്‍ത്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയില്‍ പൂര്‍ത്തിയായി.
ആനന്ദം, ജൂനിയര്‍ സീനിയര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി കാര്‍മേഘത്തില്‍ നായകനായത്. മലയാളത്തില്‍ ചിത്രങ്ങള്‍ കുറയുന്നെങ്കിലും മമ്മുട്ടിയ്ക്ക് തമിഴില്‍ നല്ല തിരക്കാണിപ്പോള്‍.
രമ്യാകൃഷ്ണനാണ് സത്യമൂര്‍ത്തിയില്‍ നായിക. മമ്മൂട്ടിയും രമ്യാകൃഷ്ണനും ആദ്യമായാണ് ഒന്നിക്കുന്നത്.
അമൃതേശ്വര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മനോരമ, വടിവേലു തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. അന്നപൂര്‍ണ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications