ഷങ്കര്‍ ചിത്രത്തില്‍ ജാസി പാടുന്നു
ഷങ്കര്‍ ചിത്രത്തില്‍ ജാസി പാടുന്നു
ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളിലൂടെ മലയാള ചലച്ചിത്ര ഗാനശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ജാസി ഗിഫ്റ്റിന് തമിഴിലും പ്രിയമേറുന്നു. ഫോര്‍ ദി പീപ്പിളിന്റെ തമിഴ് റീമേക്കിലെ ഗാനങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് തമിഴിലെ സൂപ്പര്‍സംവിധായകനായ ഷങ്കറിന്റെ പുതിയ ചിത്രത്തില്‍ പാടുന്നു.
വിക്രമിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന അന്നിയന്‍ എന്ന ചിത്രത്തിലാണ് ജാസി ഗിഫ്റ്റ് ഒരു ഗാനം ആലപിക്കുന്നത്. ഹാരിസ് ജയരാജാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
സംഗീത സംവിധായകന്‍ കൂടിയായ ജാസിയെ മറ്റൊരു സംഗീത സംവിധായകന്‍ ഗാനം ആലപിക്കുന്നതിനായി ക്ഷണിക്കുന്നത് ആദ്യമായാണ്. മലയാളത്തില്‍ ജാസി ഗിഫ്റ്റ് സംഗീത സംവിധായകന്‍ എന്നതിനൊപ്പം ഗായകന്‍ എന്ന നിലയിലും ഗാനശ്രോതാക്കള്‍ക്ക് പ്രിയങ്കരനായെങ്കിലും മറ്റ് സംഗീത സംവിധായകര്‍ ആരും ഇതേ വരെ ജാസിയെ കൊണ്ട് പാടിപ്പിക്കാന്‍ മുതിര്‍ന്നിട്ടില്ല. ഇപ്പോള്‍ ജാസിയുടെ ഗാനാലപനരീതി ഇഷ്ടപ്പെട്ട് ഷങ്കറും ഹാരിസ് ജയരാജും അദ്ദേഹത്തെ കൊണ്ട് പാടിപ്പിക്കാനായി മുന്നോട്ടുവന്നിരിക്കുകയാണ്.
ഫോര്‍ ദി പീപ്പിള്‍ തമിഴില്‍ ഫോര്‍ സ്റുഡന്റസ് എന്ന പേരിലാണ് ഡബ് ചെയ്തിറക്കിയിരുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങളെ തമിഴ് ശ്രോതാക്കള്‍ സ്വീകരിച്ചു. ലജ്ജാവതിയേ ഗാനം തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു.


Click it and Unblock the Notifications