സംവൃതയും തമിഴിലേക്ക്
സംവൃതയും തമിഴിലേക്ക്
മലയാളത്തിലെ പ്രമുഖ നായികമാരില്‍ തമിഴ് പേശാത്തവരായി ആരുമില്ല. മീരാ ജാസ്മിന്‍, നയന്‍താര, അസിന്‍, ഗോപിക, നവ്യാനായര്‍, നന്ദന തുടങ്ങിയ നടിമാര്‍ തമിഴില്‍ സജീവമായി തുടരുമ്പോള്‍ കാവ്യാമാധവനെയും ഭാവനയെയും പോലുള്ള നടിമാരും തമിഴില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്കു പിന്നാലെ സംവൃതാ സുനിലും തമിഴിലേക്ക് കടക്കുന്നു.
മലയാളത്തില്‍ മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതിന്റെ അനുഭവ പരിചയവുമായാണ് സംവൃത തമിഴിലെത്തുന്നത്. രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി പിന്നീട് അഭിനയിച്ചത് ചന്ദ്രോത്സവം, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളാണ്.
തമിഴില്‍ ഉയര്‍ന്നുവരുന്ന യുവതാരമായ ശ്രീകാന്തിന്റെ നായികയായാണ് സംവൃത വേഷമിടുന്നത്. ഉയിര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വാമിനാഥനാണ്.
സംഗീത, സന്താനം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കാതലിലൂടെ പ്രശസ്തനായ ജോഷ്വ ശ്രീധറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീബാലാജി സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍. ബാലാജിയാണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈ, ഊട്ടി, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.


Click it and Unblock the Notifications