മേനിയഴക് കാട്ടി മംമ്തയെത്തുന്നു
മേനിയഴക് കാട്ടി മംമ്തയെത്തുന്നു
മേനിയഴക് കാട്ടുന്നതില്‍ നിബന്ധനകളൊന്നുമില്ലാത്ത മംമ്ത തമിഴില്‍ പുതിയ തരംഗമാവുമോയെന്ന് അറിയാന്‍ ദീപാവലി വരെ കാത്തിരിക്കണം. മംമ്തയുടെ ആദ്യ തമിഴ് ചിത്രം ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്.
ശിവപ്പതികാരം എന്ന ചിത്രത്തില്‍ മംമ്ത മേനിയഴക് വേണ്ടുവോളം തുറന്നുകാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രത്തില്‍ ഉടുതുണിയുടെ അളവ് കുറച്ച് പല തരം പോസുകളില്‍ പ്രത്യക്ഷപ്പെട്ട മംമത് തമിഴ് സിനിമയില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ എന്തിനു മടിക്കണം?
ശിവപ്പതികാരം എത്തുന്നതോടെ തമിഴിലെ നയന്‍താരയുടെ സിംഹാസനത്തിന് ഇളക്കം തട്ടുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നതില്‍ നയന്‍താരയെ വെല്ലാനും മംമ്ത തയ്യാറാണ്. അപ്പോള്‍പ്പിന്നെ തമിഴില്‍ അവസരങ്ങള്‍ക്ക് ഇനിമേലില്‍ മംമ്തയ്ക്ക് കാത്തിരിക്കേണ്ടിവരില്ല. ശിവപ്പതികാരം വിജയിച്ചാല്‍ നയന്‍താരയെ ഉദ്ദേശിച്ചുള്ള പ്രൊജക്ടുകള്‍ മംമ്തയെ തേടിയെത്താനും സാധ്യതയുണ്ട്.
ചെല്ലമേ, ശണ്ഠക്കോഴി, തിമിര് എന്നീ ഹിറ്റുകളിലൂടെ പുതിയ താരോദയമായി മാറിയ വിശാലാണ് ചിത്രത്തിലെ നായകന്‍. കരുപളനിയപ്പനാണ് ശിവപ്പതികാരം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications