മീരക്ക് തമിഴില്‍ തിരക്കേറുന്നു
മീരക്ക് തമിഴില്‍ തിരക്കേറുന്നു
ആദ്യത്തെ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തമിഴിലെ മുന്‍നിര നടിമാരിലൊരാളായി ഉയര്‍ന്ന മീരാ ജാസ്മിന് തമിഴില്‍ തിരക്കേറുന്നു. മൂന്ന് ചിത്രങ്ങളിലാണ് മീര തമിഴില്‍ കരാറായിരിക്കുന്നത്.
ഒട്ടേറെ മലയാള സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുകയും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക. അന്ന എന്ന ടിവി സീരിയല്‍ സംവിധാനം ചെയ്തിട്ടുളള അഴകപ്പന്റെ ആദ്യചിത്രത്തിന്റെ പേര് കാതല്‍നിധി എന്നാണ്.
മാധവനാണ് ചിത്രത്തിലെ നായകന്‍. ആദ്യ തമിഴ് ചിത്രമായ റണ്ണിന് ശേഷം മീര മാധവനുമായി ഒന്നിക്കുകയാണ് കാതല്‍നിധിയിലൂടെ. കാവേരിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹിറ്റായ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന് ശേഷം കോലോത്ത് ഫിലിംസിന്റെ ബാനറില്‍ ടോം ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
രാമറാവു പെരുമാള്‍ സംവിധാനം ചെയ്യുന്ന ജ്യൂട്ട് എന്ന ചിത്രത്തിലും മീര നായികയാവുന്നു. ശ്രീകാന്താണ് ചിത്രത്തിലെ നായകന്‍. വിവേകും മലയാള നടന്‍ മുരളിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ നേരത്തെ മീരയെ കരാര്‍ ചെയ്തിരുന്നു. മൂന്ന് നായികമാരാണ് ഈ ചിത്രത്തില്‍. സിമ്രാന്‍, ത്രിഷ എന്നിവരാണ് മറ്റ് നായികമാര്‍. സൂര്യയുടെ നായികയായാണ് മീര ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഒരേ പ്രമേയത്തെ ആസ്പദമാക്കി തമിഴിലും ഹിന്ദിയും മണിരത്നം ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. ഹിന്ദി ചിത്രത്തില്‍ അജയ്ദേവ്ഗണ്‍, വിവേക് ഒബ്റോയി, അഭിഷേക് ബച്ചന്‍, കരീനാ കപൂര്‍, റാണി മുക്കര്‍ജി തുടങ്ങിയവരാണ് താരങ്ങള്‍. വിവേക് ഒബ്റോയിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് മണിരത്നം നിര്‍ത്തിവച്ചിരുന്നു. ഹിന്ദി ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മണിരത്നം തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.


Click it and Unblock the Notifications