ജ്യോതികയ്ക്കെതിരായ വിലക്ക് നീക്കി
ജ്യോതികയ്ക്കെതിരായ വിലക്ക് നീക്കി
തമിഴിലെ മുന്‍നിര നടി ജ്യോതികയ്ക്കെതിരെ നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. വിലക്കിനെ തുടര്‍ന്ന് ചിത്രങ്ങളൊന്നുമില്ലാതിരുന്ന ജ്യോതികക്ക് സംഘടനയുടെ പുതിയ തീരുമാനം ആശ്വാസമായി.
മണികണ്ഠ എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ജ്യോതികയ്ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ ചിത്രങ്ങളില്‍ ജ്യോതികയെ കരാര്‍ ചെയ്യുന്നതിനായിരുന്നു വിലക്ക്.
മണികണ്ഠ പൂര്‍ത്തിയാക്കുന്നതിന് 14 ദിവസത്തെ കാള്‍ഷീറ്റ് നല്‍കാമെന്ന് ജ്യോതിക സമ്മതിച്ചതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. രണ്ട് ഘട്ടങ്ങളിലായിരിക്കും കാള്‍ഷീറ്റ് നല്‍കുന്നത്. ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ജ്യോതികയ്ക്കെതിരായ വിലക്ക് നീങ്ങുകയുള്ളൂ.
വിലക്ക് ജ്യോതികയുടെ കരിയറില്‍ വലിയ തിരിച്ചടിയായിരുന്നു. വിലക്ക് മൂലം പല ചിത്രങ്ങളും ജ്യോതികക്ക് നഷ്ടമായി. ഇടക്കാലത്ത് തമിഴിലെ നമ്പര്‍ വണ്‍ നടിയായി ഉയര്‍ന്ന ജ്യോതികയെ നിര്‍മാതാക്കളാരും ഇപ്പോള്‍ സമീപിക്കുന്നില്ല. അവസരങ്ങള്‍ ഇല്ലാതായതിനെ തുടര്‍ന്ന് തന്നെ ആദ്യം സമീപിക്കുന്നവര്‍ക്ക് കാള്‍ഷീറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജ്യോതിക.


Click it and Unblock the Notifications