ബാര്‍ നര്‍ത്തകിയായി നയന്‍താര

By Staff

ബാര്‍ നര്‍ത്തകിയായി നയന്‍താര

മേനിപ്രദര്‍ശനത്തിന് യാതൊരു വിലക്കും കല്പിക്കാത്ത ഗ്ലാമര്‍ താരം ബാര്‍ നര്‍ത്തകിയായി വേഷമിടുക! വെള്ളിത്തിരയിലെ കോരിത്തരിപ്പിക്കുന്ന കാഴ്ചകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകന് ഇതില്‍പ്പരമെന്തു വേണം?

ലക്ഷ്മിയിലും ശിവകാശിയിലുമൊക്കെ നൃത്തരംഗങ്ങളില്‍ ഉടുതുണിയുടെ അളവ് കുറച്ച് മേനിയഴക് തുറന്നുകാട്ടിയ നയന്‍താരയാണ് തമിഴ് ചിത്രത്തില്‍ ബാര്‍ നര്‍ത്തകിയായി അഭിനയിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയമിടിപ്പിന് വേഗം കൂട്ടുന്ന തരത്തിലുള്ള വേഷങ്ങളാണത്രെ നയന്‍താര ഈ ചിത്രത്തില്‍ അണിയുന്നത്. ജീവയാണ് ചിത്രത്തിലെ നായകന്‍.

മുംബൈയില്‍ ബാര്‍ നര്‍ത്തകിയായി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയായാണ് നയന്‍താര വേഷമിടുന്നത്. മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചതോടെ അവള്‍ ചെന്നൈയിലെത്തി. ചെന്നൈയില്‍ ഒരു നര്‍ത്തകിയായി കഴിയുന്ന പെണ്‍കുട്ടി ഈശ്വരന്‍ എന്ന നാടന്‍ റൗഡിയുമായി പ്രണയത്തിലകപ്പെടുന്നു.

ഈശ്വരന്‍ എന്ന കഥാപാത്രത്തെയാണ് ജീവ അവതരിപ്പിക്കുന്നത്. ഗ്ലാമര്‍ കാഴ്ചകള്‍ ഒരുക്കുന്ന വേഷങ്ങളണിഞ്ഞെത്തുന്ന നയന്‍താര ഗാനരംഗങ്ങളില്‍ മാദകമായ ചലനങ്ങളുമായാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ മുമ്പു തന്നെ നിര്‍മാണം ആരംഭിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയിടെയാണ് അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X