നവ്യക്ക് പുതിയ തമിഴ് ചിത്രം
നവ്യക്ക് പുതിയ തമിഴ് ചിത്രം
മീരാജാസ്മിന്‍, അസിന്‍, നയന്‍താര തുടങ്ങിയ നടിമാരെ പോലെ ഒന്നാംനിരയിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നവ്യാ നായരും തമിഴില്‍ തിരക്കിലാണ്. രണ്ടാം നിര നായകന്‍മാരുടെ ചിത്രങ്ങളിലാണ് അഭിനയിക്കുന്നതെങ്കിലും ഒന്നിനു പിറകെ ഒന്നായി നവ്യയെ തേടി തമിഴ് ചിത്രങ്ങളെത്തുന്നുണ്ട്.
അഴകി തീയേ, അമൃതം എന്നീ ചിത്രങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ ചിന്താവിഷ്ടയുടെ ശ്യാമളയുടെ തമിഴ് റീമേക്കായ ചിദംബരത്തില്‍ ഒരു അപ്പാസാമി പൂര്‍ത്തിയാക്കി. ശ്യാമളയില്‍ സംഗീത അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായി ഈ ചിത്രത്തില്‍ വേഷമിട്ട നവ്യ തന്റെ നാലാമത്തെ തമിഴ് ചിത്രത്തിനും കരാറായിക്കഴിഞ്ഞു.
പിറാവൈയി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രമണയാണ് നായകന്‍. പ്രകാശ്രാജ്, വിജയകുമാര്‍, ഭാനുപ്രിയ, മന്‍സൂര്‍ അലിഖാന്‍, റിയാസ്ഖാന്‍, മദന്‍ ബോബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംഗീതം വി.എസ്.ഭായ. ഗാനങ്ങള്‍ പാ വിജയ്. ബി.എം.ഗാര്‍ഡന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications