മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം വേലായുധം
മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം വേലായുധം
ആനന്ദത്തിന്റെ വന്‍ വിജയം മമ്മൂട്ടിക്ക് തമിഴില്‍ തിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ജയലിവാസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വേലായുധം എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. എം. ഭാരതി ഗണേശനാണ് വേലായുധം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിക്കു പുറമെ കലാഭവന്‍ മണിയും ജയഭാരതിയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ നടനായി ഈശ്വറും നായികയായി പ്രത്യുഷയെയും തീരുമാനിച്ചു. മമ്മൂട്ടിയുടെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. വിവേക്, വൈയാപുരി, അനൂപ് കുമാര്‍, ദില്ലി ഗണേഷ്, ചാപ്ലിന്‍ ബാലു എന്നിവരും അഭിനയിക്കുന്നുണ്ട്.
കഥയും സംഭാഷണവും രാജ്മതി എഴുതുന്നു. ശരവണന്‍ ഛായാഗ്രഹണവും ബി. ലെനിന്‍, വി.ടി. വിജയന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കനല്‍ക്കണ്ണനാണ് സംഘട്ടനം സംവിധാനം ചെയ്യുന്നത്. ദേവയുടേതാണ് സംഗീതം.


Click it and Unblock the Notifications