കാക്കക്കുയില്‍ തമിഴില്‍
കാക്കക്കുയില്‍ തമിഴില്‍
മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളായി വന്ന പ്രിയദര്‍ശന്റെ കാക്കക്കുയില്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു.
കാക്കക്കുയിലില്‍ മോഹന്‍ലാലും മുകേഷും അവതരിപ്പിച്ച കഥാപാത്രങ്ങളായി തമിഴില്‍ അഭിനയിക്കുന്നത് കാര്‍ത്തിക്കും പ്രഭുവുമാണ്. തമിഴ് സംവിധായനായ രാജ്കപൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ കാക്കക്കുയില്‍ ശരാശരി വിജയമായിരുന്നു. ഒട്ടേറെ തമാശരംഗങ്ങള്‍ കോര്‍ത്തിണക്കി പ്രിയന്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ കഥയില്‍ തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുണ്ട്.
പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്ത് ആണ് ഇതിന് മുമ്പ് തമിഴില്‍ റീമേക്ക് ചെയ്ത മറ്റൊരു ചിത്രം. ആ ചിത്രം വന്‍വിജയമായിരുന്നു.


Click it and Unblock the Notifications