രജനിയുടെ പുതിയ നായിക അയേഷ
രജനിയുടെ പുതിയ നായിക അയേഷ
ചന്ദ്രമുഖിയുടെ വന്‍വിജയത്തിനു ശേഷം രജനീകാന്ത് അഭിനയിക്കുന്ന പുതിയ ചിത്രമായ ശിവജിയില്‍ ബോളിവുഡിലെ പുതിയ ഗ്ലാമര്‍ താരം അയേഷ താക്കിയ നായികയാവുന്നു.
നേരത്തെ ഐശ്വര്യറായിയെയാണ് നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. ഐശ്വര്യയുടെ ഡേറ്റുകള്‍ ഒത്തുവരാത്തതു കാരണം അയേഷ താക്കിയയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് അയേഷ ഇപ്പോള്‍. 50 ലക്ഷം രൂപയാണ് അയേഷ ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. നാലാം വയസില്‍ മോഡലിംഗില്‍ തുടക്കമിട്ട അയേഷ പതിനഞ്ചാം വയസില്‍ ഒരു മ്യൂസിക് ആല്‍ബത്തില്‍ അഭിനയിച്ചതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നാഗാര്‍ജുനയോടൊപ്പം നേരത്തെ ഒരു തെലുങ്ക് ചിത്രത്തില്‍ അയേഷ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications