അശോക ഉപേക്ഷിച്ചു; സംയുക്ത തല്‍ക്കാലം തമിഴിലേക്കില്ല
അശോക ഉപേക്ഷിച്ചു; സംയുക്ത തല്‍ക്കാലം തമിഴിലേക്കില്ല
അര്‍ജുനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന തന്റെ രണ്ടാമത്തെ തമിഴ് ചിത്രം അശോക ഉപേക്ഷിച്ചു. ഇതോടെ സംയുക്താവര്‍മ്മയുടെ തമിഴ് പ്രവേശം തല്‍ക്കാലം മുടങ്ങി. ഈ ചിത്രത്തില്‍ ഒരു നായികയായി കണ്ടിരുന്നത് സംയുക്താവര്‍മ്മയെയായിരുന്നു.
അജിത് നായകനായി അഭിനയിക്കുന്ന റെഡ് എന്ന ചിത്രത്തിന്റെ കഥയുമായി സാമ്യം ഉള്ളതിനാലാണ് അശോക നിര്‍ത്തിവെക്കാന്‍ ഷാജി കൈലാസും നിര്‍മ്മാതാവ് അന്‍പാല പ്രഭാകരനും ചേര്‍ന്ന് തീരുമാനിച്ചത്.
അശോകയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് നിര്‍മ്മാതാവും സംവിധായകനും കഥാ സാമ്യത്തെക്കുറിച്ചറിയുന്നത്. ഉടന്‍തന്നെ ഇരുവരും റെഡ്ഡിന്റെ സെറ്റിലെത്തി. അപ്പോഴാണ് ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഇങ്ങനെയൊരു സാമ്യം കണ്ടെത്തിയത്. റെഡ്ഡിന്റെ ചിത്രീകരം പകുതിയോളം പൂര്‍ത്തിയായ സാഹചര്യത്തില്‍ അശോക ഉപേക്ഷിക്കാന്‍ ഷാജിയും അന്‍പാലയും തീരുമാനിക്കുകയായിരുന്നു.
ഇരു ചിത്രങ്ങളുടെയും കഥ ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് കടംകൊണ്ടതാണെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും ഷാജി കൈലാസ് തന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ കഥയ്ക്കുവേണ്ടി അലയുകയാണിപ്പോള്‍. പുതിയ ചിത്രത്തില്‍ സംയുക്താവര്‍മ്മ ഉണ്ടാകുമോ എന്ന കാര്യം അപ്പോള്‍ അറിയാം.


Click it and Unblock the Notifications