ഫാസിലിന്റെ തമിഴ് ചിത്രത്തില്‍ മാധവന്‍
ഫാസിലിന്റെ തമിഴ് ചിത്രത്തില്‍ മാധവന്‍
ഒരു ഇടവേളക്ക് ശേഷം ഫാസില്‍ വീണ്ടും തമിഴിലേക്ക് കടക്കുന്നു. ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രത്തില്‍ നായകനാവുന്നത് മാധവനാണ്.
സൂപ്പര്‍ഹിറ്റ് ചിത്രമായ അനിയത്തിപ്രാവിന്റെ റീമേക്കാണ് ഫാസില്‍ ഇതിന് മുമ്പ് തമിഴില്‍ ചെയ്തത്. വിജയും ശാലിനിയും നായികാനായകന്‍മാരായ കാതലുക്കു മര്യാദെ തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു. കാതലുക്കു മര്യാദെയ്ക്ക് ശേഷം ഒരു ഇടവേള പിന്നിട്ട് ഫാസില്‍ പുതിയ ചിത്രം തമിഴില്‍ ഒരുക്കുകയാണ്.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നായകനൊഴികെയുള്ള താരങ്ങളെയും പ്രഖ്യാപിച്ചിട്ടില്ല. ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.
ഒരു ഹിറ്റ് അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണ് ഫാസില്‍ ഇപ്പോള്‍. മലയാളത്തില്‍ ഫാസിലിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കൈയെത്തും ദൂരത്ത് എന്നീ ചിത്രങ്ങളുടെ വന്‍പരാജയത്തിന് ശേഷം ഫാസില്‍ ഒരുക്കിയ ചിത്രവും പ്രതീക്ഷിച്ച വിജയം നേടിയില്ല. ഏറെ പ്രതീക്ഷകളോടെ മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിന് വലിയ വിജയം നേടാനാവാതെ പോയി. പരാജയവും അര്‍ദ്ധവിജയവും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഫാസില്‍ തമിഴിലേക്ക് ചേക്കേറുന്നത്.
മണിരത്നത്തിന്റെ ആയുധഎഴുത്ത് വലിയ വിജയമായില്ലെങ്കിലും ഈ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം കൈയടി നേടിയത് മാധവന്റെ തമിഴിലെ താരമൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഫാസിലുമായി ആദ്യമായി കൈകോര്‍ക്കുമ്പോള്‍ ഒരു ഇടവേളക്ക് ശേഷം തനിക്ക് ഒരു ഹിറ്റ് തീര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാധവന്‍.


Click it and Unblock the Notifications