ബിജു മേനോന്‍ നായകനായി ജൂണ്‍ ആര്‍
ബിജു മേനോന്‍ നായകനായി ജൂണ്‍ ആര്‍
ജ്യോതിക നായികയാവുന്ന ജൂണ്‍ ആറിലെ നായകന്‍ ആരെന്ന് ഒടുവില്‍ വെളിപ്പെട്ടു. മലയാളത്തിന്റെ ബിജു മേനോനാണ് ഈ ചിത്രത്തില്‍ നായകനാവുന്ന്.
തമിഴിലെ പ്രമുഖനടന്‍ സൂര്യയായിരിക്കും ചിത്രത്തിലെ നായകനെന്ന അഭ്യൂഹത്തിന് വിരാമം കുറിച്ചുകൊണ്ടാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ജ്യോതികയുടെ ഭാവിവരനായ സൂര്യ ഈ ചിത്രത്തിലും അഭിനയിക്കുമെന്ന അഭ്യൂഹം അസ്ഥാനത്തായി. ചിത്രത്തിലെ നായകനാരാണെന്നത് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
മലയാളിയായ രേവതി എസ്.വര്‍മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍ ആര്‍. പരസ്യചിത്രങ്ങളുടെ സംവിധായികയെന്ന നിലയില്‍ പ്രശസ്തി നേടിയതിനു ശേഷമാണ് രേവതി സിനിമാരംഗത്തേക്കു കടക്കുന്നത്.
ഏറെ സവിശേഷതകളുള്ള കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ജ്യോതികയെ കൂടാതെ കുശ്ബുവും സരികയും വേഷമിടുന്നു. ഒരു അമ്മയും മകളും തമ്മിലുള്ള തീവ്രബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
ജൂണ്‍ ആറിലെ ജൂണ്‍ ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് സൂചിപ്പിക്കുന്നത്. ആര്‍ എന്നതിന് പ്രത്യേക അര്‍ഥമുണ്ടെന്നും അത് സ്ത്രീനില്‍ വെളിപ്പെടുമെന്നും രേവതി എസ്.വര്‍മ പറഞ്ഞു.


Click it and Unblock the Notifications