പുതിയ ചിത്രവുമായി രജനി

By Staff

പുതിയ ചിത്രവുമായി രജനി

ബാബയ്ക്കു ശേഷം പുതിയ ചിത്രവുമായി രജനീകാന്ത് എത്തുന്നു. ചന്ദ്രമുഖി എന്ന് പേരിട്ടിരിക്കുന്ന പുതിയ രജനി ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്.

ഐശ്വര്യാറായിയെ നായികയാക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും ഐശ്വര്യയുടെ ഡേറ്റ് പ്രശ്നം മൂലം തമിഴിലെ ഒരു നടിയെ ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാനാണ് തീരുമാനം. സിമ്രാനോ ജ്യോതികയ്ക്കോ ആയിരിക്കും രജനിയുടെ പുതിയ നായികയാവുന്നതിന് നറുക്ക് വീഴുന്നത്. രണ്ട് നടിമാരും ഇതുവരെ രജനിയോടൊപ്പം അഭിനയിച്ചിട്ടില്ല.

പ്രഭുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കമലഹാസന്‍ നായകനായ വസൂല്‍രാജ എംബിബിഎസിലും പ്രഭു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തന്റെ അഭിനയജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാവുകയും സിനിമക്ക് പുറത്ത് താനുണ്ടാക്കിയ ഇമേജിന് മങ്ങലേല്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് രജനീകാന്ത് പുതിയ ചിത്രവുമായി എത്തുന്നത്. ഈ ചിത്രം വിജയമായാല്‍ തനിക്ക് ഒരു തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.

രജനീകാന്തിന്റെ ഒടുവിലത്തെ ബാബ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ബാബ വിജയമായാല്‍ അഭിനയജീവിതം മതിയാക്കുമെന്നും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പ്രഖ്യാപിച്ച രജനിക്ക് പക്ഷേ തന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് നീങ്ങാനായില്ല. ഈ വര്‍ഷം ജഗ്ഗുഭായ് എന്നൊരു ചിത്രത്തില്‍ രജനി അഭിനയിക്കുന്നുവെന്ന് അറിയിച്ചിരുന്നതാണ്. രജനി തീവ്രവാദിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പോസ്ററുകളും ഇറക്കിയിരുന്നു. എന്നാല്‍ കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ ചിത്രം പിന്നീട് ഉപേക്ഷിച്ചു.

സിനിമയില്‍ ഇമേജ് മങ്ങിനില്‍ക്കുന്ന സമയത്താണ് രാഷ്ട്രീയത്തിലെ തന്റെ നിലപാടുകളും അദ്ദേഹത്തിന് തിരിച്ചടിയായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചുകൊണ്ടുള്ള രജനിയുടെ പ്രഖ്യാപനം അദ്ദേഹത്തിന് വിനയായി. മത്സരിച്ച എല്ലാ സീറ്റുകളിലും എഐഎഡിഎംകെ-ബിജെപി സഖ്യം തോറ്റപ്പോള്‍ രജനിക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നു.

പുതിയ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ്- അതാണ് രജനി ഇനി ലക്ഷ്യമാക്കുന്നത്. ശിവാജി ഗണേശന്റെ മകന്‍ രാംകുമാറാണ് രജനിയുടെ പുതിയ ചിത്രമായ ചന്ദ്രമുഖി നിര്‍മിക്കുന്നത്. തന്റെ ചിത്രങ്ങള്‍ സ്വയം നിര്‍മിക്കുന്ന പതിവ് തെറ്റിച്ചാണ് രജനി ശിവാജ് പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശിവാജി ഗണേശന്റെ ജന്മദിനമായ ഒക്ടോബര്‍ ഒന്നിന് ശിവാജിയുടെ വീട്ടില്‍ വച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X