രജനീകാന്തിന്റെ അടുത്ത ചിത്രം ഉടന്‍

By Staff

രജനീകാന്തിന്റെ അടുത്ത ചിത്രം ഉടന്‍

ബാബ പ്രതീക്ഷിച്ചതു പോലെ വിജയമാവാത്തതിനെ തുടര്‍ന്ന് രജനീകാന്ത് അടുത്ത ചിത്രം ഉടന്‍ ഒരുക്കുന്നു. പടയപ്പയുടെ സംവിധായകനായ കെ. എസ്. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന് ശൂരപ്പാ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. മുരുകന്റെ പര്യായമാണ് ശൂരപ്പ. പടയപ്പയും മുരുകന്റെ പര്യായം തന്നെ.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. സിമ്രാനും മീനയും. സിമ്രാന്‍ ആദ്യമായാണ് രജനീകാന്തിന്റെ നായികയാവുന്നത്.

ബാബയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് ശൂരപ്പ ഒരുക്കുന്നത്. എന്നാല്‍ പരസ്യങ്ങളിലൊന്നും ബാബയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്ന പ്രചാരണമുണ്ടാവില്ല. ബാബയുടെ അന്ത്യത്തില്‍ തുടരും എന്ന് കാണിച്ചത് ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാവുമെന്ന സൂചനയായിരുന്നു.

കെ. എസ്. രവികുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പ വന്‍വിജയമായിരുന്നു.

ബാബ വിജയമായാല്‍ അഭിനയം നിര്‍ത്തുമെന്ന് രജനി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനയം നിര്‍ത്തുന്നതോടെ രജനി രാഷ്ര്ടീയത്തിലേക്ക് തിരിയുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചതു പോലുള്ള വിജയമാവാത്തതിനാല്‍ പടയപ്പയ്ക്ക് ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് അടുത്ത സിനിമയെടുത്ത രജനി ബാബയ്ക്കു ശേഷം ഉടന്‍ അടുത്ത പടം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയാണ്.

ബാബ വിതരണത്തിനെടുത്ത വിതരണക്കാര്‍ക്കും തിയേറ്ററുകള്‍ക്കും ഉണ്ടായ നഷ്ടം വന്ന തുക തിരികെ കൊടുക്കുമെന്ന് രജനീകാന്ത് അറിയിച്ചിട്ടുണ്ട്.

ഒരു സിനിമ പരാജയപ്പെട്ടാല്‍ അടുത്ത സിനിമയിറക്കി നഷ്ടം നികത്തുന്ന രീതി എം. ജി. ആറിനുമുണ്ടായിരുന്നു. രാഷ്ട്രീയക്കളരി ലക്ഷ്യമാക്കി സിനിമയൊരുക്കുന്ന രജനി എം. ജി. ആറിനെ മാതൃകയാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X