ഗോസിപ്പിനെ പേടി, പാര്‍ട്ടികള്‍ക്കില്ല
രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ തമിഴ് സിനിമാ രംഗത്ത് പതിവാണ്. ബോളിവുഡിനെയാണ് ഇക്കാര്യത്തില്‍ തമിഴ് സിനിമ മാതൃകയാക്കുന്നത്. (വായ്പയെടുത്ത് സിനിമ നിര്‍മിക്കുന്ന നിര്‍മാതാക്കളുള്ള മലയാള സിനിമയില്‍ ഇത്തരം പരിപാടികള്‍ സങ്കല്പിക്കാനേ ആവില്ല.)
രാത്രി പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പൊതുവെ താരങ്ങള്‍ക്ക് വലിയ താത്പര്യമാണ്. തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞെത്തി താരസുന്ദരികള്‍ ഇത്തരം പാര്‍ട്ടികളുടെ ആകര്‍ഷണകേന്ദ്രങ്ങളാവാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഇതില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കുന്ന ഒരു മുന്‍നിര നടിയുണ്ട് തമിഴില്‍- ഭാവന.
തമിഴിലാണെങ്കിലും അതിരുവിട്ടൊന്നും ചെയ്യാന‍് ഭാവന തയ്യാറല്ല. മലയാളത്തില്‍ കണ്ടിട്ടില്ലാത്ത രാത്രി പാര്‍ട്ടികള്‍ക്കും ഭാവനയെ കിട്ടില്ല. മേനിയഴക് പുറത്തുകാട്ടിയാല്‍ ഗ്ലാമര്‍ നടിയെന്ന പേര് വീഴുമെന്നു ഭയന്നാണ് അതിരുവിട്ടൊരു പ്രദര്‍ശനത്തിനും സിനിമയില്‍ ഭാവന തയ്യാറാകാത്തതെങ്കില്‍ പാര്‍ട്ടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതു ഗോസിപ്പുകളെ പേടിച്ചാണ്.
തമിഴിലെ ഗോസിപ്പെഴുത്തുകാര് കണ്‍മുന്നില്‍ കണ്ടതും കാണാത്തതും കേട്ടതും കേള്‍ക്കാത്തതുമൊക്കെ എഴുതിവിടുന്നവരാണ്. പാര്‍ട്ടികളില്‍ ഏതെങ്കിലും നടനും നടനും ഒന്നു കുശലാന്വേഷണം നടത്തുന്നതു കണ്ടാല്‍ മതി അടുത്ത ഗോസിപ്പിന് അവര്‍ക്ക് വിഭവമായി. ഈ ഗോസിപ്പെഴുത്തുകാരെയാണ് ഭാവനക്കു പേടി.
ആഘോഷപരിപാടികള്‍ക്കു പോയില്ലെങ്കിലും പേര് ചീത്തയാവില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഭാവന. ഗോസിപ്പുകളോട് ഭാവനയ്ക്ക് അത്രക്ക് അലര്‍ജിയാണ്.


Click it and Unblock the Notifications











