മീരയുടെ ഗ്ലാമര്‍ കാണണ്ടേ?
തന്മാത്ര എന്ന ചിത്രത്തോടെയാണ് മീരാ വാസുദേവ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. അതിനു മുമ്പ് ഹിന്ദിയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടിയെന്ന നിലയില്‍ തന്മാത്രക്കു മുമ്പ് ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല മീര.
തന്മാത്രയിലെ നായികാവേഷം ഒരു സാധാരണ കുടുംബിനിയുടേതായിരുന്നു. ചിത്രത്തില്‍ നായകനായ മോഹന്‍ലാലുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്ന ഒരു രംഗമുണ്ടായിരുന്നെങ്കിലും ആ രംഗം തിയേറ്ററില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഭാഗ്യമുണ്ടായില്ല. കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ കയറാതാവുമോയെന്ന ആശങ്കയില്‍ റിലീസിംഗിനു മുമ്പ് ഈ രംഗം വെട്ടിമാറ്റുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ സിഡി പുറത്തിറങ്ങിയപ്പോള്‍ ആ രംഗം ഉള്‍പ്പെടുത്തുകയും ചെയ്തു.
നഗ്നത കാട്ടാന്‍ തനിക്ക് മടിയൊന്നുമില്ലെന്ന് ഈ രംഗത്തില്‍ അഭിനയിച്ചതിലൂടെ തന്നെ മീരാ വാസുദേവ് വ്യക്തമാക്കിയതാണ്. ബോളിവുഡില്‍ നിന്നെത്തിയതു കൊണ്ടാവാം ഗ്ലാമര്‍ പ്രദര്‍ശനത്തോട് മലയാളത്തിലെ നായികമാരെ പോലെ ഈ നടിക്ക് അലര്‍ജിയൊന്നുമില്ല.
തന്മാത്രക്കു ശേഷമാണ് മീര തമിഴ് ചിത്രം ജെറിയില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു മീരയ്ക്കെങ്കിലും ഗാനരംഗത്തില്‍ തുണിയുരിയുന്ന പൊലീസ് ഓഫീസറെയാണ് കണ്ടത്. സ്വിം സൂട്ടില്‍ മേനി തുറന്നുകാട്ടി മീര ഗാനരംഗം ഗ്ലാമറിന്റെ ആഘോഷമാക്കി. വിവാഹിതയാണെങ്കിലും സിനിമയില്‍ മേനി തുറന്നുകാട്ടുന്നതില്‍ ഏതറ്റം വരെ പോകാനും മീര ഒരുക്കമാണെന്ന് ഈ ഗാനരംഗത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യമായി.
മലയാളത്തില്‍ തന്മാത്രക്കു ശേഷം കിട്ടിയ വേഷങ്ങളൊന്നും ശ്രദ്ധേയമാവാതെ പോയതുകൊണ്ടാവാം തമിഴില്‍ സജീവമായി നില്‍ക്കാന്‍ എത്ര ഗ്ലാമറസായ വേഷവും സ്വീകരിക്കാന്‍ മീരയൊരുക്കമാണ്. തന്റെ പുതിയ തമിഴ് ചിത്രത്തില്‍ പ്രേക്ഷകരുടെ ചങ്കിടിക്കുന്ന തരത്തില്‍ മേനി തുറന്നുകാട്ടുകയാണത്രെ മീര. നവാഗതനായ സെന്തില്‍ നാഥന്‍ സംവിധാനം ചെയ്യുന്ന കാതല്‍ മൊഴി എന്ന ചിത്രത്തിലാണ് മേനി പ്രദര്‍ശനത്തിന്റെ അതിരുകള്‍ ഈ നടി ലംഘിക്കുന്നത്. മലയാള ചിത്രത്തില്‍ കിടപ്പറ രംഗത്തില്‍ അഭിനയിച്ച ഈ നടിയിയില്‍ നിന്നും തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ പലതും പ്രതീക്ഷിക്കാം.


Click it and Unblock the Notifications