»   » രജനി ചിത്രത്തിന് പുനര്‍ജന്മം

രജനി ചിത്രത്തിന് പുനര്‍ജന്മം

Posted By:
Subscribe to Filmibeat Malayalam
Rajinikanth
രജനീകാന്ത് ചിത്രം റാണ ഉപേക്ഷിച്ചുവെന്ന തരത്തില്‍ വരുന്ന ഗോസിപ്പുകള്‍ തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കെഎസ് രവികുമാര്‍ പറഞ്ഞു. രജനീകാന്ത് അസുഖബാധിതനായതിനെ തുടര്‍ന്ന് റാണയുടെ ഷൂട്ടിങ് മാറ്റി വച്ചിരുന്നു.

പിന്നീട് രജനി തിരിച്ചെത്തിയെങ്കിലും നിറയെ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം ചെയ്യാന്‍ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന രജനിയ്ക്ക് സാധിയ്ക്കില്ലെന്നും അതിനാല്‍ ചിത്രം ഉപേക്ഷിയ്ക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ റാണ എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നെ രജനി റാണയുടെ ഷൂട്ടിംങ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താന്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്ന് രവികുമാര്‍. ചിത്രത്തില്‍ മൂന്നു റോളില്‍ അഭിനയിക്കുന്ന രജനിയ്ക്ക് നിറയെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അസുഖത്തില്‍ നിന്ന് മോചിതനായ ഉടന്‍ തന്നെ ഇത്തരം ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കേണ്ടന്ന് ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു-രവികുമാര്‍ പറഞ്ഞു.

English summary
There were rumours that Rajnikanth's Rana was shelved. However the Rana team has denied it as rumours. Eros International Media Ltd), producing Rajnikanth’s Rana with music by A R Rahman and directed by K.S. Ravikumar, says all is well and the project is not shelved.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam