»   » പിതാമഹന്‍ ഹിന്ദിയില്‍ ഹൃത്വികും സെയ്ഫും

പിതാമഹന്‍ ഹിന്ദിയില്‍ ഹൃത്വികും സെയ്ഫും

Posted By:
Subscribe to Filmibeat Malayalam
Pithamagan
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം പിതാമഹന്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍ സതീഷ് കൗശിക്കാണ് പിതാമഹന്‍ റീമേക്ക് ചെയ്യുന്നത്. ഇതിന് മുമ്പ് കൗശിക് ബാലയുടെ സേതു ഹിന്ദിയിലേയ്ക്ക് റീമേക് ചെയ്തിരുന്നു. അതില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍.

കൗശിക് പിതാമഹന്റെ റീമേക് അവകാശം സ്വന്തമാക്കിയെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഹൃഥ്വിക് റോഷനും സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. മറ്റു താരങ്ങള്‍ ആരാണെന്നകാര്യം വ്യക്തമല്ല.

2003ല്‍ താന്‍ പിതാമഹന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും അന്നേ ചിത്രം ഇഷ്ടപ്പെട്ടെന്നും കൗശിക് പറയുന്നു. ചിത്രത്തില്‍ വിക്രം ചെയ്ത റോളാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. അന്നുമുതല്‍ താനീ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുകയാണെന്നും സംവിധായകന്‍പറയുന്നു.

ചെറുപത്തിലേതന്നെ അനാഥനാക്കപ്പെടുകയും മനുഷ്യരില്‍ നിന്നുമകന്ന് ജീവിക്കേണ്ടിവരുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നത്. മൃഗങ്ങളുടെ ചില ചലനങ്ങളും രീതികളും മറ്റും അഭിനയിച്ച് പ്രതിഫലിപ്പിച്ച വിക്രത്തിന് ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോഴും ഈ കഥാപാത്രം തന്നെയായിരിക്കും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുക. ഒരു ശ്മശാനം സൂക്ഷിപ്പുകാരനായ ശക്തിയെന്ന കഥാപാത്രത്തെയാണ് സൂര്യ ഇതില്‍ അവതരിപ്പിച്ചത്. സംഗീതയും ലൈലയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

English summary
National award winning Tamil film Pithamagan is likely to be remade in Hindi soon. Director Satish Kaushik,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X