»   »  അനന്യയക്ക് ഓഫറുകളുടെ പെരുമഴ

അനന്യയക്ക് ഓഫറുകളുടെ പെരുമഴ

Posted By:
Subscribe to Filmibeat Malayalam
Ananya
നാടോടിയ്ക്ക് ശേഷം തമിഴില്‍ വീണ്ടുമൊരു അനന്യ തരംഗം. ശരവണ്‍ സംവിധാനം ചെയ്ത എങ്കൈയും എപ്പോതും വന്‍ വിജയത്തിലേക്ക് കുതിയ്ക്കുമ്പോള്‍ ചിത്രത്തിലെ നായികയായി വേഷമിട്ട അനന്യയ്ക്ക് കോളിവുഡില്‍ താരമൂല്യമേറുകയാണ്.

തമിഴിലെ നമ്പര്‍ വണ്‍ സംവിധായകരിലൊരാളായ മുരുഗദോസ് നിര്‍മിച്ച എങ്കൈയും എപ്പോതുമില്‍ അമുദയെന്ന ഗ്രാമീണപെണ്‍കൊടിയുടെ വേഷത്തിലാണ് അനന്യ തിളങ്ങുന്നത്. ഗ്ലാമറിനേക്കാള്‍ അഭിനയപ്രധാന്യമുള്ള റോളുകളാണ് താന്‍ തേടുന്നതെന്ന് അനന്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആ പാതയിലൂടെ തന്നെയാണ് നടി മുന്നോട്ടുപോകുന്നതും.

മലയാളത്തില്‍ നാല് സിനിമകളിലാണ് അനന്യ അഭിനയിക്കുന്നത്. തെലങ്കിലും തമിഴിലും ഓരോന്ന് വീതവും. അമുദ തമിഴകത്തിന്റെ മനം കവര്‍ന്നതോടെ അവിടെനിന്ന് ഒരുപാട് ഒഓഫറുകള്‍ വരുന്നുണ്ടെന്ന് മലയാളി പെണ്‍കൊടി പറയുന്നു.

ചെറിയ സിനിമകളിലല്ല, വിജയ്, സൂര്യ, അജിത്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയാവാനാണ് നടി മോഹിയ്ക്കുന്നത്. കോളിവുഡില്‍ ഒന്നാംനിരയിലെത്താനുള്ള കഴിവും ഗ്ലാമറും അനന്യയ്ക്കുണ്ടെന്ന് തന്നെയാണ് സിനിമാനിരൂപകരുടെ വിലയിരുത്തല്‍.

English summary
Ananya, after playing the soft spoken small town girl Amudha in Saravanan’s AR Murgadoss produced sleeper hit Engeyum Eppothum, has become the toast of Kollywood.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam