ഐറ്റം നമ്പറുകള്‍ ജനത്തിന് മടുത്തുവോ?

എന്നാല്‍ ബോളിവുഡില്‍ ഐറ്റം നമ്പര്‍ ചിത്രങ്ങളുടെ വിജയത്തിനെ സഹായിക്കുന്നുണ്ടു താനും. കോളിവുഡ് പ്രേക്ഷകര്‍ക്ക് ഐറ്റം നമ്പര്‍ മടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയല്ല ഈ തണുത്ത പ്രതികരണമെന്ന് തമിഴിലെ ഒരു പ്രശസ്ത സംവിധായകന്‍ പറയുന്നു.വേണ്ട വിധത്തില്‍ പ്ലാന്‍ ചെയ്യാതെ തട്ടിക്കൂട്ട് ഐറ്റം നമ്പര്‍ ഉണ്ടാക്കാന്‍ തുനിയുന്നതാണ് പരാജയത്തിന് കാരണമെന്നും ഇദ്ദേഹം പറയുന്നു.
വേദി എന്ന ചിത്രത്തില്‍ ക്ലൈമാക്‌സിന് തൊട്ടുമുന്‍പാണ് സോഫിയുടെ ഐറ്റം നമ്പര്‍ വരുന്നത്. ചിത്രത്തിലെ സിറ്റുവേഷനുമായി ഒരു തരത്തിലും യോജിക്കാത്ത ഐറ്റം നമ്പര്‍ പ്രേക്ഷകരില്‍ തണുത്ത പ്രതികരണമുണര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. അതുപോലെ വെല്ലൂര്‍ മാവട്ടം എന്ന ചിത്രത്തിലെ മേഘ്‌നയുടെ ഐറ്റം നമ്പറും സമാനമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം രംഗങ്ങള്‍ വരുമ്പോള്‍ തീയേറ്ററില്‍ നിന്ന് പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും ഈ സംവിധാകന്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications