നയന്‍സ് ജീവിതം ആസ്വദിയ്ക്കുന്നു ആഘോഷിക്കുന്നു

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിത്യ ജീവിത്തിന്റെ ഭാഗമായി മാറിയ തിരക്കിന്റെയും യാത്രകളുടെയും ലോകത്തു നിന്നെല്ലാം ഒഴിഞ്ഞുള്ള ജീവിതം ആസ്വദിയ്ക്കുകയാണ് നടി. ശാന്തമായ അന്തരീഷത്തില്‍ വീട്ടിലിരിയ്ക്കുന്ന താരം താരം പഴയ സുഹൃത്തുക്കളുമായി സൗഹൃദം പുതുക്കാനും സമയം കണ്ടെത്തുന്നുണ്ട്. അടുക്കളയിലെ പാചകപരീക്ഷണങ്ങളിലും നടി മുഴുകിയിരിക്കുകയാണെന്ന് തമിഴ് സിനിമാമാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ സീതയായി വേഷമിട്ട ശ്രീരാമ ജയത്തിന്റെ റിലീസിനെ ഏറെ പ്രതീക്ഷയോടെയാണ് നയന്‍താര കാത്തിരിയ്ക്കുന്നത്. ഈ സിനിമയ്ക്കായി ഇളയരാജ സംഗീത നല്‍കിയ ഗാനങ്ങള്‍ കേള്‍ക്കുന്നതാണ് നടിയുടെ മറ്റൊരു പ്രധാന ഹോബി. പ്ലേലിസ്റ്റില്‍ പുതിയ തമിഴ് ചിത്രമായ വെടിയുടെ ഗാനങ്ങളുമുണ്ട്. ചാമ്പ്യന്‍സ് ലീഗ് മത്സരം മുഴുവന്‍ കാണാനും നടി സമയം കണ്ടെത്തിയിരുന്നു.
ഇതൊക്കെയായിട്ടും തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന താരവിവാഹത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ നയന്‍സ് തയാറാവുന്നില്ലെന്നത് മറ്റൊരു കാര്യം.


Click it and Unblock the Notifications