»   » കമല്‍ ചിത്രത്തിന്റെ സംവിധാനത്തിന് മകളും

കമല്‍ ചിത്രത്തിന്റെ സംവിധാനത്തിന് മകളും

Posted By:
Subscribe to Filmibeat Malayalam
Akshara Hassan
ഉലകനായകന്‍ കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷരയും ചലച്ചിത്രരംഗത്ത് സജീവമാകുന്നു. മൂത്തമകള്‍ ശ്രുതി ഹസന്‍ നേരത്തേ തന്നെ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വെള്ളാരങ്കണ്ണുള്ള അക്ഷരകൂടി അച്ഛന്റെ പിന്‍ഗാമിയാകാനെത്തുന്നത്.

ശ്രുതിയെപ്പോലെ അഭിനയത്തിലല്ല ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളിലാണ് അക്ഷരയ്ക്ക് താല്‍പര്യം. അതിനാല്‍ത്തന്നെ സ്വന്തം ചിത്രമായ വിശ്വരൂപത്തിന്റെ ജോലികളില്‍ കമല്‍ മകളെക്കൂടി ഉള്‍പ്പെടുത്തുകയാണ്. കമല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷര അസിസ്റ്റന്റ് ഡയറക്ടറായിരിക്കും.

നേരത്തെ ഹിന്ദി സംവിധായകനായ രാഹുല്‍ ദോലാക്യായുടെ ചിത്രമായ സൊസൈറ്റി'ക്കുവേണ്ടിയും അക്ഷര അസിസ്റ്റ് ചെയ്തിരുന്നു. ഒരുനാള്‍ കമലിനെ സംവിധാനം ചെയ്യുമെന്ന് അക്ഷര നേരത്തെ പറഞ്ഞിരുന്നത് ഇപ്പോള്‍ ശരിയായി വരുകയാണ്.

ചിത്രത്തില്‍ അഭിനയിക്കുന്ന കമലിനെ നിര്‍ദ്ദേശങ്ങള്‍ നല്‍കി അക്ഷരയ്ക്ക് സഹായിക്കാനാവും. അതോടൊപ്പം ബാലപഠങ്ങള്‍ പഠിക്കുകയും ചെയ്യാം. കമലാഹാസന്‍ ഒരു തീവ്രവാദിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സമീരാ റെഡ്ഡിയും രാഹുല്‍ ബോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Kamal Haasan’s youngest daughter Akshara was touted to venture to acting. But sources own say she will pursue direction, her passion. She is reportedly working as Kamal Haasan's assistant in the sets of his next film, Viswaroopam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam