»   » ഇന്ത്യന്‍ 2: സത്യമെന്ത്?

ഇന്ത്യന്‍ 2: സത്യമെന്ത്?

Posted By:
Subscribe to Filmibeat Malayalam

ഹസാരെയുടെ സമരകാലത്ത് ഇന്ത്യയൊട്ടാകെ ഇളകിമറിഞ്ഞപ്പോള്‍ കോളിവുഡില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകളിലൊന്നായിരുന്നു സൂപ്പര്‍ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാംഭാഗത്തെപ്പറ്റിയുള്ള സൂചനകള്‍. അഴിമതിക്കെതിരെയുള്ള ഹസാരെയുടെ സമരം ചൂടുപിടിച്ചതോടെ ഇന്ത്യന്‍ 2നെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും ബലമേകി. കമല്‍-ശങ്കര്‍ ടീം ഒന്നിച്ച ഇന്ത്യന്‍ അഴിമതിക്കെതിരെയുള്ള ഒരു വയോധികന്റെ പോരാട്ടമായിരുന്നു പ്രമേയമാക്കിയത്. ഇതുതന്നെയാണ് സിനിമയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

നിര്‍മാതാവ് എഎം രത്‌നം ഇന്ത്യന്‍ 2 സംബന്ധിച്ച് സംവിധായകന്‍ ശങ്കറുമായി ചര്‍ച്ചകള്‍ നടത്തിയെന്നും തമിഴിലെ സൂപ്പര്‍താരം അജിത്തിനെ നായകനാക്കാന്‍ തീരുമാനിച്ചുവെന്നും വരെ വാര്‍ത്തകള്‍ വന്നു. എന്തായാലും ഈ സിനിമയെക്കുറിച്ച് ഇത്രയധികം വാര്‍ത്തകള്‍ വന്നതോടെ നിര്‍മാതാവ് എഎം രത്‌നം പ്രൊജക്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇങ്ങനെയൊരു പദ്ധതി ഇപ്പോള്‍ ആലോചനയില്ലെന്നാണ് രത്‌നം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. .എന്നാല്‍ ഇങ്ങനെയൊരു പ്രൊജക്ടിന്റെ ഐഡിയ ഉഗ്രനാണെന്നും ഇതിനുള്ള സാധ്യതകള്‍ തേടുമെന്നും തമിഴിലെ ഒന്നാംനിര നിര്‍മാതാവായ രത്‌നം പയുന്നു.

ഇനിയിപ്പോള്‍ ഇന്ത്യന്‍ 2 സംഭവിയ്ക്കുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്കാണെന്ന കാര്യത്തില്‍ സംശയം വേണ്ട...

English summary
The rumor mills have been spinning like crazy about the sequel to Indian to be directed by Shankar and produced by AM Rathnam with none other than Ajith Kumar in the lead. AM Rathnam has given the scoop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam