വേലായുധത്തിന് വെല്ലുവിളിയായി ഏഴാം അറിവ്

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/tamil/10-14-velayudham-vs-7am-arivu-diwali-1-aid0032.html">« Previous</a>

ഓരോ സിനിമയിലും പുതുമകളും വ്യത്യസ്തകളും തേടുന്നയാളാണ് സൂര്യ. ഈ ദീപാവലിക്കാലത്തും ആരാധകര്‍ ഈ യുവതാരത്തില്‍ നിന്നും ഏറെ പ്രതീക്ഷിയ്ക്കുന്നുണ്ട്. താരത്തിന്റെ കരിയറില്‍ വമ്പന്‍ വിജയം സമ്മാനിച്ച ഗജിനിയുടെ സംവിധായകന്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ മാനം മുട്ടെ കുതിച്ചുയരും.

ഫാന്റസിയും സയന്‍സ് ഫിക്ഷനും ചേരുംപടിപോലെ ചേര്‍ത്തൊരുക്കിയ ഏഴാം അറിവ് എന്ന മെഗാപ്രൊജക്ടുമായാണ് സൂര്യ ഇത്തവണ ദീപാവലി ആഘോഷിയ്ക്കുന്നത്.
നിര്‍മാതാവ് ഉദയനിധി സ്റ്റാലിന്‍ കോടികള്‍ പൊടിച്ച ചിത്രത്തില്‍ സര്‍ക്കസുകാരന്‍, ശാസ്ത്രജ്ഞന്‍, ബുദ്ധസന്യാസി എന്നീ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായിട്ടാണ് സൂര്യ അഭിനയിക്കുന്നത്.

കമലഹാസന്റെ മകള്‍ ശ്രുതിഹാസന്റെ ആദ്യ തമിഴ് സിനിമകൂടിയാണിത്. ജോണി ട്രി എന്‍ഗുയെന്‍ എന്ന വിയറ്റ്‌നാം നടനാണ് വില്ലന്‍ വേഷത്തില്‍. ഹാരിസ് ജയരാജിന്റെ സംഗീതം. ചൈനയില്‍ പതിനാലാം നൂറ്റാണ്ടിലെ ബുദ്ധഗ്രാമത്തിന്റെ സെറ്റിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹോളിവുഡിലെ സ്റ്റണ്ട് സംവിധായകര്‍ക്ക് തമിഴ് സിനിമയില്‍ തിരക്കേറുന്നതിന്റെ സൂചന കൂടിയാണ് ദീപാവലിക്കാലം തരുന്നത്. ഏഴാം അറിവിന്റെ ട്രെയിലറുകളിലെ അതിസാഹസികവും ചടുലവുമായ ആക്ഷന്‍രംഗങ്ങള്‍ ഇതിനോടകം സിനിമാപ്രേമികളുടെ ആകാംക്ഷയുണര്‍ത്തിക്കഴിഞ്ഞു.

അതേസമയം സൂര്യയ്ക്കും വിജയ്ക്കുമൊപ്പം മത്സരിയ്ക്കാനെത്തിയ ധനുഷ് ചിത്രം മയക്കം റിലീസില്‍ നിന്ന് പിന്‍മാറിയത് ദീപാലിത്തിളക്കിന് ലേശം മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ധനുഷിന്റെ സഹോദരന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന മയക്കം ഒരു പ്രണയചിത്രമാണ്. സഹോദരനെ നായകനാക്കി തുള്ളുവതൈ ഇളമൈയും കാതല്‍ കൊണ്ടേനും 7ജി റെയിന്‍ബോ കോളനിയും ഒരുക്കിയ ശെല്‍വയുടെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷകളോടെയാണ് തമിഴകം കാത്തിരുന്നത്. എന്നാല്‍ ഒരു മത്സരത്തിനില്ലാതെ ധനുഷ് ചിത്രം പിന്‍മാറുകയായിരുന്നു.

ഈ ദീപാവലി ആര്‍ക്കൊപ്പം ആഘോഷിയ്ക്കണെന്ന കണ്‍ഫ്യൂഷന്‍ തമിഴകത്ത് മാത്രമല്ല, കേരളത്തിനുമുണ്ട്. വിജയിനെയും സൂര്യയേയും സ്വന്തം താരങ്ങളായി കരുതുന്നവരാണ് മലയാളികള്‍. അവര്‍ക്കിവിടെ ധാരാളം രസികര്‍ മണ്‍ട്രങ്ങളുമുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ കോളിവുഡിന്റെ ദീപാവലി മലയാളത്തിന്റെയും ആഘോഷമായി മാറുകയാണ്.
മുന്‍പേജില്‍
ദീപാവലി വെടിക്കെട്ടനൊരുങ്ങുക

<ul id="pagination-digg"><li class="previous"><a href="/tamil/10-14-velayudham-vs-7am-arivu-diwali-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X