»   » പ്രിയാമണിയ്ക്ക് അശ്ലീലമയച്ചയാള്‍ കുടുങ്ങി

പ്രിയാമണിയ്ക്ക് അശ്ലീലമയച്ചയാള്‍ കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
Priyamani
തെന്നിന്ത്യന്‍ ഹോട്ടി പ്രിയാമണിയ്ക്ക് ഇനി ആശ്വസിയ്ക്കാം. കുറെ നാളായി ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്ന വിരുതനെ പൊലീസ് പിടികൂടിയ വാര്‍ത്ത നടിയ്ക്ക് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ടെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഫോണിലൂടെയുള്ള അശ്ലീല സന്ദേശങ്ങളും ഫോണ്‍വിളിയും കൊണ്ട് പൊറുതിമുട്ടുകയായിരുന്നു നടി.

ഏതാനും മാസം മുമ്പാണ് പ്രിയാമണിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളുടെ പ്രവാഹമാരംഭിച്ചത്. ശല്യം കാരണം മൂന്ന് തവണ ഫോണ്‍ നമ്പര്‍ മാറ്റിയെങ്കിലും ഇയാള്‍ എങ്ങനെയൊക്കെയോ നടിയുടെ നമ്പര്‍ കണ്ടെത്തി ശല്യം തുടരുകയായിരുന്നു.

ഒരുവിധത്തിലും ഒഴിവാക്കാന്‍ പറ്റില്ലെന്ന് കണ്ടതോടെ നടി പൊലീസിന്റെ സഹായം തേടുകയായിരുന്നു. നടിയുടെ പരാതിയായതു കൊണ്ടു തന്നെ ആന്ധ്ര പൊലീസ് അന്വേഷണത്തില്‍ വലിയ താത്പര്യമാണ് കാണിച്ചതത്രേ. എന്തായാലും ആന്ധ്രയിലെ കുക്ക്തപലിയില്‍ നിന്നും പിടിയിലായ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തെന്നിന്ത്യയിലാകെ ഓടിനടന്ന് അഭിനയിക്കുന്ന തിരക്കിലാണ് പ്രിയാമണി. ഇതിനിടെ താരത്തിന്റെ ഗോഡ്ഫാദറായ ഭാരതിരാജയുടെ ചിത്രത്തിലേക്കും പ്രിയമാണി കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

English summary
A prankster who was harassing Priyamani with obscene phone calls and lewd messages has been arrested by the police. "The actress was very disturbed for the few months thanks to the stalker. Only now she is heaving a sense of relief," circles close to her say.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam