തൃഷയ്‌ക്കൊപ്പം ചിത്രം; വിശാലിന് ആഹ്ലാദം

നീണ്ട കാത്തിരിപ്പിന് ശേഷം തൃഷയ്‌ക്കൊപ്പം അഭിനയിക്കാനൊരു അവസരം കൈവന്നതിന്റെ സന്തോഷത്തിലാണ് വിശാല്‍. എന്തുകൊണ്ടാണ് തൃഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിശാലിനിത്ര ആഗ്രഹമെന്ന് ആരും ചോദിച്ചുപോകും. അതിനുള്ള മറുപടി നടന്റെ കൈയ്യിലുണ്ട്.
താമരഭരണി എന്ന ചിത്രം മുതല്‍ എന്റെ ഹീറോയിന്‍ ആകാന്‍ ആവശ്യപ്പെട്ട് തൃഷയെ സമീപിക്കുന്നു. നീണ്ട കാലമായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് കുറേ കോമണ്‍ ഫ്രണ്ട്‌സും ഉണ്ട്. എന്നാല്‍ ഇതുവരെ ഒരു ചിത്രത്തിലും തൃഷ എന്റെ നായികയായിട്ടില്ല-വിശാല്‍ പറയുന്നു. തൃഷയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് രസകരമായിരിക്കുമെന്നും വിശാല്‍ പ്രതീക്ഷിയ്ക്കുന്നു.


Click it and Unblock the Notifications